

കോഴിക്കോട്: ജനങ്ങളുടെ പ്രതിഷേധങ്ങള്‍ വകവെക്കാതെ വികസനത്തിന്റെ പേരില്‍ ജനവിരുദ്ധ കെ റെയിലുമായി മുന്നോട്ട് പോകാനുള്ള നീക്കത്തെ ബഹുജനങ്ങളുടെ പിന്തുണയില്‍ ചെറുക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.

ഫറോക്ക് വെസ്റ്റ് നെല്ലൂരില്‍ സ്ഥാപിച്ച സര്‍വ്വേ കല്ല് പ്രവര്‍ത്തകര്‍ക്കൊപ്പം പിഴുത്തെറിഞ്ഞതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരിക്കലും നടക്കാത്ത ഉട്ടോപ്പിയന്‍ ചിന്തകളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ പ്രതിഷേധങ്ങള്‍ കണ്ട് സ്വപ്നത്തില്‍ നിന്ന് ഉണരണമെന്നും കേരളത്തിലുടനീളം ഇത്തരം പ്രതിഷേധങ്ങളുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡന്റ് സി ജാഫര്‍ സാദിക്ക്, ഷഫീക് അരക്കിണര്‍, അഡ്വ. കെ എം ഹനീഫ്, അന്‍വര്‍ ഷാഫി, യാസിര്‍ ഫറോക് എന്നിവര്‍ സംബന്ധിച്ചു.

