ഇന്ദിരാ ഗ്യാരന്റി ഉള്‍പ്പെടെ പ്രധാന വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

Web Desk
1 Min Read

തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി യു ഡി എഫ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്നും കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

city exchange

വയോജനങ്ങള്‍ക്കായി പ്രത്യേകവകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ ആശമാരുടെ ഓണറേറിയം ആദ്യ ഘട്ടമെന്ന നിലയ്ക്ക് 3000 രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

നവകേരള യാത്രയിലെ പൊലീസ് മര്‍ദനം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അംഗന്‍വാടി ജീവനക്കാര്‍, പ്രി പ്രൈമറി അധ്യാപകര്‍ എന്നിവരുടെ വേതനം 1000 രൂപ വീതം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി എങ്ങനെ മെച്ചപ്പെടുത്താമെന്ന കാര്യം പിന്നീട് അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!