‘ഓള്‍ ഡേ, എവരി ഡേ’ സേവനവുമായി നസീം മെഡിക്കല്‍ സെന്റര്‍ അല്‍ ഖോര്‍

Web Desk
2 Min Read

ദോഹ: അല്‍ ഖോറില്‍ ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിച്ച് നസീം ഹെല്‍ത്ത്കെയര്‍. ”ഓള്‍ ഡേ, എവരി ഡേ” എന്ന പുതിയ പ്രവര്‍ത്തന മാതൃകയിലൂടെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി, എസ്തറ്റിക് ചികിത്സാ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സമഗ്ര ആരോഗ്യപരിചരണം നസീം മെഡിക്കല്‍ സെന്റര്‍ അല്‍ ഖോറില്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

city exchange

അല്‍ ഖോര്‍, അല്‍ തഖിറ, സിമൈസ്മ, റാസ് ലഫാന്‍, അല്‍ ബൈത് സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്കും ജോലിക്കാര്‍ക്കും വ്യവസായ മേഖലയിലെ ജീവനക്കാര്‍ക്കും തടസമില്ലാത്ത ആരോഗ്യ സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

അല്‍ ഖോര്‍- അല്‍ തഖിറ മുനിസിപ്പാലിറ്റി ജനറല്‍ മാനേജര്‍ അബ്ദുല്ല ഇബ്രാഹിം അല്‍ സദയുടെ പ്രതിനിധിയായി മുനിസിപ്പല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അഹമ്മദ് അല്‍ സയ്യിദും അല്‍ ഖോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ജനറല്‍ മാനേജറും മുനിസിപ്പല്‍ കൗണ്‍സില്‍ അംഗവുമായ ഡോ. അബ്ദുല്ല മുകല്ലദ് അല്‍ മാരിഖിയും ചേര്‍ന്നാണ് പുതിയ സേവന മാതൃക ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നസീം ഹെല്‍ത്ത്കെയറിന്റെ ഓപ്പറേഷന്‍സ് ആന്‍ഡ് എച്ച് ആര്‍ ജനറല്‍ മാനേജര്‍ ബാബു ഷാനവാസും കോര്‍പ്പറേറ്റ് റിലേഷന്‍സ് ജനറല്‍ മാനേജര്‍ ഡോ. മുനീര്‍ അലി ഇബ്രാഹിമും ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image

വെള്ളിയാഴ്ചകളിലും സേവനം ലഭ്യമാക്കുന്ന പുതിയ സംവിധാനത്തോടെ വടക്കന്‍ ഖത്തറിലെ പ്രധാന കുടുംബാരോഗ്യ കേന്ദ്രങ്ങളിലൊന്നായി നസീം മെഡിക്കല്‍ സെന്റര്‍ അല്‍ ഖോര്‍ മാറുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു കുടക്കീഴില്‍ വിവിധ സ്‌പെഷ്യാലിറ്റികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും ലഭ്യമാകുന്നതിനാല്‍ പരിശോധനകള്‍, രോഗനിര്‍ണയം, പ്രതിരോധ ചികിത്സ, ദീര്‍ഘകാല രോഗപരിചരണം, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, ഡെര്‍മറ്റോളജി, ഇന്റേണല്‍ മെഡിസിന്‍, ദന്തചികിത്സ, ഇ എന്‍ ടി, ഗാസ്‌ട്രോഎന്ററോളജി, കാര്‍ഡിയോളജി, പള്‍മണോളജി തുടങ്ങിയ സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി ലഭ്യമാകും.

ദന്തചികിത്സ, നേത്രചികിത്സ, ഫിസിയോതെറാപ്പി എന്നിവയിലുമുള്ള പുരോഗമന ചികിത്സകളും കുറഞ്ഞ കാത്തിരിപ്പ് സമയത്തോട് കൂടി ലഭ്യമാക്കും.

എസ്തറ്റിക് വിഭാഗവും മികച്ച നിലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്‌കിന്‍ ട്രീറ്റ്‌മെന്റുകള്‍, ലേസര്‍ ചികിത്സകള്‍, ആന്റി-ഏജിംഗ് സേവനങ്ങള്‍, ആധുനിക സൗന്ദര്യ- വെല്‍നെസ് കണ്‍സള്‍ട്ടേഷനുകള്‍ എന്നിവ പരിചയസമ്പന്നരായ വിദഗ്ധരുടെ നേതൃത്വത്തില്‍ സുരക്ഷിത ക്ലിനിക്കല്‍ സാഹചര്യത്തില്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അല്‍ ഖോര്‍ മേഖലയിലെ വിവിധ സമൂഹങ്ങളുടെ ഭാഷാ- സാംസ്‌കാരിക ആവശ്യങ്ങള്‍ പരിഗണിച്ച് അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ ഡോക്ടര്‍മാരെയും വിവിധ വിഭാഗങ്ങളിലായി നിയമിച്ചിട്ടുണ്ട്. ഇതിലൂടെ വിവിധ പശ്ചാത്തലങ്ങളിലുള്ള രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും വ്യക്തിഗതവുമായ പരിചരണം ഉറപ്പാക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.

എല്ലാ സ്‌പെഷ്യാലിറ്റികളും എല്ലാ ദിവസവും മുഴുവന്‍ സമയവും ലഭ്യമാക്കുന്നതിലൂടെ നസീം മെഡിക്കല്‍ സെന്റര്‍ അല്‍ ഖോര്‍ സമ്പൂര്‍ണ ആരോഗ്യകേന്ദ്രമായി മാറുകയാണെന്ന് നസീം ഹെല്‍ത്ത്കെയര്‍ മാനേജിങ് ഡയറക്ടറും 33 ഹോള്‍ഡിംഗ്‌സ് സി എം ഡിയുമായ വി പി മുഹമ്മദ് മിയാന്‍ദാദ് പറഞ്ഞു.

അതിഥികേന്ദ്രിത സേവനം, ആധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍, മള്‍ട്ടി- ഡിസിപ്ലിനറി വൈദഗ്ധ്യം എന്നിവ കൊണ്ട് ശ്രദ്ധേയമായ നസീം മെഡിക്കല്‍ സെന്റര്‍ അല്‍ ഖോര്‍, ഖത്തറിലെ വളരുന്ന ആരോഗ്യരംഗത്തിന് കൂടുതല്‍ ശക്തമായ പിന്തുണ നല്‍കി ഗുണമേന്‍മയുള്ള ആരോഗ്യ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!