മാലിന്യ നിക്ഷേപം: മഹിളാലയം പാലത്തില്‍ പ്രസിഡന്റിന്റെ പ്രത്യേക പരിശോധന

Web Desk
1 Min Read

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തില്‍ തോട്ടുംമുഖം മഹിളാലയം പാലത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിശോധന നടത്തി. മഹിളാലയം പാലത്തിന്റെ ഇരുവശവും കച്ചവടം നടത്തുന്നവര്‍ മാലിന്യം നിക്ഷേപിക്കുന്നു. വാഹനങ്ങളില്‍ കച്ചവടം നടത്തുന്നവര്‍ റോഡിലേക്ക് കയറ്റി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം വാഹനഗതാഗതത്തിന് തടസ്സമാവുന്നു. മത്സ്യ വ്യാപാരം നടത്തുന്നവര്‍ സ്ഥാപിച്ചിട്ടുള്ള സ്റ്റാളുകള്‍ റോഡിലേക്ക് കയറി കിടക്കുന്നു. ഈ സ്റ്റാളുകളിലെ കമ്പികള്‍ റോഡിലേക്ക് കയറി നില്‍ക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കൂടി കിടക്കുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്തു.

city exchange

മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ ഷാഹിറ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദുല്‍ സലാം ആയത്ത്, കെ ബി അജിത്ത്കുമാര്‍, സാഹിദ അബ്ദുല്‍ സലാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെമീറ നജീബ്, നിമിഷ ജോബി, തസ്നി അബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!