എസ് എസ് എഫ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയത്തിന് തുടക്കം

Web Desk
1 Min Read

പാലക്കാട്: ‘അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി സമഗ്രതയുടെ പ്രയോഗങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഇസ്‌ലാമിക് തിയോളജി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സ് സെന്‍സോറിയം ആരംഭിച്ചു. കൊമ്പം ഹിദായ കാമ്പസിലെ ബൂത്വി സ്ഫിയറില്‍ നടക്കുന്ന സെന്‍സോറിയം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി പതാക ഉയര്‍ത്തിയതോടെയാണ് തുടക്കം കുറിച്ചത്.

city exchange

ഉദ്ഘാടന സമ്മേളനം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ് ലിയാര്‍ കൊമ്പം മുഖ്യപ്രഭാഷണം നടത്തി. അന്‍വര്‍ ശൈഖി ദാഗിസ്ഥാന്‍, മുഫ്തി മുഹമ്മദ് ഖാലിദ് അലി അല്‍ അസ്ഹരി, ഹൈദരാബാദ് ജാമിഅ നിസാമിയ്യ വൈസ് പ്രിന്‍സിപ്പാള്‍ മുഫ്തി ഖലീല്‍ അഹ്മദ് സാഹബ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍, ഹാമിദലി സഖാഫി, എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

വഖഫ്; നിയമം, സാമൂഹ്യ ശാസ്ത്രം, ഇസ്‌ലാമിക കര്‍മശാസ്ത്രം തുടങ്ങി വിവിധ സെഷനുകള്‍ക്ക് എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ: മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്ല അഹ്‌സനി, യാസീന്‍ നൂറാനി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, സി പി ശഫീഖ് ബുഖാരി, മുഹമ്മദ് അഹ്‌സനി കോഡൂര്‍, അഹ്മദ് സഖാഫി മമ്പീതി, യാസീന്‍ നൂറാനി എന്നിവര്‍ നേത്യത്വം നല്‍കി. ഞായറാഴ്ച വൈകിട്ട് സെന്‍ സോറിയം സമാപിക്കും.

Share This Article
Leave a Comment
error: Content is protected !!