

ആലുവ: ആലുവ നിയോജക മണ്ഡലത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലുവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടം ജനുവരി 20ന് രാവിലെ 11 മണിക്ക് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടം ചെയ്യും.

കെട്ടിടം നിര്‍മ്മിക്കുന്നതിന് എം എല്‍ എയുടെ 2017-18ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ അനുവദിച്ചു ഭരണാനുമതി നല്‍കിയിരുന്നു.

ഉദ്ഘാടന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിക്കും. ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
6915 ചതുരശ്ര അടിയില്‍ പണിത മൂന്നു നിലകളുള്ള പുതിയ സ്‌കുള്‍ കെട്ടിടത്തില്‍ ആറു ക്ലാസ്സ് റൂം, ഒരു സ്റ്റാഫ് റൂം, പ്രിന്‍സിപ്പലിന്റെ റൂം, കൂടാതെ വരാന്ത, സ്റ്റെയര്‍ റൂം, ടോയ് ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

