ബലിപെരുന്നാള്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 11ന് അവധി നല്‍കണം

Web Desk
0 Min Read

കൊച്ചി: സംസ്ഥാനത്ത് ബലിപെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ചയായതിനാല്‍ വിദൂര ജില്ലകളിലുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗകര്യപ്രദമായി ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പറ്റുന്ന രീതിയില്‍ ജൂലൈ 11 തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍, സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

city exchange

വിഷയം ഉന്നയിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കെ എ എം എ നിവേദനം നല്‍കി.

Share This Article
Leave a Comment
error: Content is protected !!