ഐ എസ് ഡി വിദ്യാര്‍ഥിനിക്ക് വയലാര്‍ പാരിജാത പുരസ്‌കാരം

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിനി സാന്നിദ്യക്ക് വയലാര്‍ പാരിജാത പുരസ്‌കാരം ലഭിച്ചതില്‍ മാനേജ്‌മെന്റും സ്റ്റാഫും അനുമോദിച്ചു.
കേരളത്തില്‍ നിന്നുള്ള കലാ സാഹിത്യ പ്രതിഭകള്‍ക്ക് മലയാള കലാ സാഹിത്യ സംസ്‌കൃതി ഡല്‍ഹിയിലെ കരോള്‍ ബാഗ് ഓഡിറ്റോറിയത്തില്‍ നടത്തിയ ‘കലാ ഭാരതം; കലാ സാഹിത്യ കേരളം’ സാംസ്‌കാരികോത്സവ് 2022 പരിപാടിയുടെ ഭാഗമായാണ് ആദരവ്. മുന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പുരസ്‌കാരം കൈമാറി.

city exchange

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഐ എസ് ഡി വൈസ് ചെയര്‍മാന്‍ ഡോ. പി വി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സി ഇ ഒ കെ പി മുഹമ്മദ് സഅദ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍, വൈസ് ചെയര്‍മാന്‍മാരായ എഞ്ചിനീയര്‍ സി ഷൗക്കത്തലി, ഹാജി എം കെ തയ്യില്‍, മാനേജര്‍ ഡോ. അഹമദ് ഷാഫി, വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ, സി എം കെ മുഹമ്മദ് ദാവൂദ്, ലൈല തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!