

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആഘോഷിച്ച് ഖത്തര്‍ നാഷണല്‍ ലൈബ്രറിയും. ലോകമെമ്പാടുമുള്ള കമ്യൂണിറ്റികള്‍ക്കും കളി കാണാന്‍ ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്കുമായി നവംബറില്‍ വിവിധ പരിപാടികളും ശില്‍പശാലകളുമാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറി ഒരുക്കുന്നത്.

നവംബര്‍ ഒന്നിന് ലൈബ്രറി സന്ദര്‍ശകരെ ഖുര്‍ആനിക് ബൊട്ടാനിക്ക് ഗാര്‍ഡനിലെ സ്റ്റോറിബുക്ക് ട്രയല്‍ സന്ദര്‍ശിക്കാനാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറി ക്ഷണിക്കുന്നത്. അതിന്റെ ഭാഗമായി ബസ്മ എല്‍ഖാത്തിബ് രചിച്ച് റീം അല്‍ അസ്‌കരി ചിത്രീകരിച്ച ദ്വിഭാഷാ പുസ്തകം ദി സിദ്ര ട്രീ റെയിന്‍സിന്റെ ഒരു പേജ് വായിക്കാം. സ്റ്റോറി ബുക്ക് ട്രയല്‍ ഡിസംബര്‍ 31 വരെ തുടരും.

നവംബര്‍ മൂന്നിന് മെനാസ 2022 ആഘോഷത്തിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് നാടോടി കഥകള്‍ ഉള്‍പ്പെടെയ മെനാസ രാജ്യങ്ങളുടെ വൈവിധ്യമാര്‍ന്ന സംസ്‌ക്കാരങ്ങളും പൈതൃകങ്ങളും പഠിപ്പിക്കുന്ന മെനാസ സാംസ്‌ക്കാരിക മേള അരങ്ങേറും.
നവംബര്‍ ആറിന് സ്റ്റുഡിയോ 5/6മായി സഹകരിച്ച് ഫിഫ ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമ്യി പത്ത് ദിവസത്തെ ശില്‍പശാല പരമ്പരയാണ് ലൈബ്രറി ഒരുക്കുന്നത്. സ്‌പോര്‍ട്‌സ് ടെക്‌നോളജി, ത്രിഡി മോഡലിംഗ്, ത്രി ഡി സ്‌കാനിംഗ്, മിക്‌സഡ് റിയാലിറ്റി, ഇലക്ട്രോണിക്‌സ്, കോഡിംഗ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളേയും ടൂളുകളേയും കുറിച്ച് വിശദമാക്കും. കുട്ടികളുടെ ശില്‍പശാലകള്‍ നവംബര്‍ ആറു മുതല്‍ 10 വരേയും യുവജനങ്ങള്‍ക്ക് നവംബര്‍ 13 മുതല്‍ 17 വരെയുമാണ് ശില്‍പശാല.
ഫിഫ ലോകകപ്പ് തീമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആകര്‍ഷകമായ ബുക്ക് മാര്‍ക്കുകള്‍ സൃഷ്ടിക്കുന്നതിന് പേപ്പര്‍ റീസൈക്കിളിംഗ് എങ്ങനെയെന്ന് ആര്‍ട്ടിസ്റ്റ് ഫാത്തിമ അല്‍ നുഐമിയുമായി ചേര്‍ന്ന് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും.
നവംബര്‍ പതിഞ്ചിന് ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമായി ഗോള്‍ സംഘടിപ്പിക്കും.

