കോവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ

Web Desk
1 Min Read

ജിദ്ദ: സൗദി അറേബ്യയില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ പലതും പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുറത്ത് മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കാലും ഒഴിവാക്കി. അടച്ചിട്ട മുറികളില്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും.

city exchange

വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാത്തവര്‍ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍, ഹോം ക്വാറന്റൈനുകള്‍ ഒഴിവാക്കി. രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട നെഗറ്റീവ് പി സി ആര്‍, ആന്റിജന്‍ പരിശോധനാ ഫലത്തിന്റെ രേഖ ഇനിമുതല്‍ ആവശ്യമില്ല.

മക്ക മസ്ജിദുല്‍ ഹറം, മദീന മസ്ജിദുന്നബവി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റു പള്ളികളിലും സാമൂഹിക അകലം പാലിക്കല്‍ ഒഴിവാക്കി. എന്നാല്‍ ഇവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

- Advertisement -
Ad image

അടച്ചതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ താത്ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.

എല്ലാ തരത്തിലുമുള്ള സന്ദര്‍ശക വിസകളില്‍ സൗദിയിലേക്ക് വരുന്നതിന് രാജ്യത്ത് താമസിക്കുന്ന കാലയളവില്‍ കോവിഡ് അണുബാധയില്‍ നിന്നുള്ള ചികിത്സാ ചെലവുകള്‍ വഹിക്കുന്നതിനുള്ള ഇന്‍ഷൂറന്‍സ് ആവശ്യമാണ്. സൗദിയിലേക്ക് നേരിട്ട് യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ വിലക്ക് ഒഴിവാക്കിയിട്ടുണ്ട്.

ബൂസ്റ്റര്‍ ഡോസ്, ഇമ്യൂണ്‍ സ്റ്റാറ്റസ് തുടങ്ങിയ പ്രതിരോധ സംവിധാന നിബന്ധനകള്‍ തുടരും.

Share This Article
Leave a Comment
error: Content is protected !!