വനിതകള്‍ക്കായി സൗജന്യ റിക്രൂട്ട്‌മെന്റ്; യു എ ഇയില്‍ ഹൗസ് കീപ്പിങ് ജോലി

Web Desk
1 Min Read

ദോഹ: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു എ ഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ് എസ് എല്‍ സി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകള്‍ക്കാണ് അവസരം.

city exchange

ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം. ശമ്പളം 1000 ദിര്‍ഹം. താമസം, വിസ, എയര്‍ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, എസ് എസ് എല്‍ സി എന്നിവയുടെ പകര്‍പ്പുകള്‍ ഏപ്രില്‍ 10നു മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0471 2329440/ 41/ 42/ 7736496574.

Share This Article
Leave a Comment
error: Content is protected !!