ലോകകപ്പ് അര്‍ജന്റീനയ്‌ക്കെന്ന് ഇ എ സ്‌പോര്‍ട്‌സ്

Web Desk
0 Min Read

ദോഹ: ഇ എ സ്‌പോര്‍ട്‌സിന്റെ പ്രവചനം ലോകകപ്പ് അര്‍ജന്റീനയ്ക്ക്. ഫിഫ-2023 ഗെയിംസിലെ മത്സരങ്ങള്‍ ഉപയോഗിച്ചാണ് അര്‍ജന്റീന കപ്പുയര്‍ത്തുമെന്ന പ്രവചനം ഇ എ സ്പോര്‍ട്സ് നടത്തിയത്.

city exchange

2010, 2014, 2018 വര്‍ഷങ്ങളിലെ ലോകകപ്പ് ജേതാക്കളെ ഇ എ സ്‌പോര്‍ട്‌സ് പ്രവചിച്ചത് കൃത്യമായിരുന്നുവെന്നതാണ് അര്‍ജന്റീനന്‍ ആരാധകരെ ആവേശത്തിലേക്കെത്തിക്കുന്നത്. 2010ല്‍ സ്പെയ്ന്‍, 2014ല്‍ ജര്‍മനി, 2018ല്‍ ഫ്രാന്‍സ് എന്നിവര്‍ കപ്പുയര്‍ത്തുന്നത് ഇ എ സ്‌പോര്‍ട്‌സ് നേരത്തെ പ്രവചിച്ചിരുന്നു.

അര്‍ജന്റീനയുടെ 26 അംഗ ലോകകപ്പ് അന്തിമ ടീമിനെ നവംബര്‍ 14നാണ് പ്രഖ്യാപിക്കുക. മധ്യനിര താരം ജിയോവാനി ലൊസല്‍ഡോ പരിക്കിനെ തുടര്‍ന്ന് ഖത്തറലെ കളിക്കളത്തിലുണ്ടാവില്ല.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!