നേത്രദാന ചലഞ്ചുമായി സഹൃദയ വനിതാ ദിനാചരണം ഞായറാഴ്ച

Web Desk
1 Min Read

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ സ്വയം സഹായസംഘങ്ങളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌നേഹനയനം നേത്രദാന പദ്ധതിക്ക് വനിതാ ദിനാഘോഷത്തില്‍ തുടക്കമാകും. അങ്കമാലി എല്‍ എഫ് ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് സഹൃദയ സ്വയം സഹായ സംഘാംഗങ്ങളായ എഴുപതിനായിരത്തില്‍പരം കുടുംബങ്ങള്‍ ആദ്യഘട്ടത്തില്‍ നേത്രദാനസമ്മതപത്രം നല്‍കും.

city exchange

നേത്രദാനത്തെക്കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നല്‍കി പരമാവധി പേരെ പങ്കാളികളാക്കുകയും മരണാനന്തരം നേത്രപടലം സ്വീകരിച്ച് അന്ധത മൂലം ദുരിതപ്പെടുന്നവര്‍ക്ക് വെളിച്ചം പകരുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അറിയിച്ചു.

മാര്‍ച്ച് ആറ് ഞായറാഴ്ച രാവിലെ 10 മണിക്ക് പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന വനിതാസംഗമത്തില്‍ പ്രശസ്ത മനുഷ്യാവകാശ, സാമൂഹ്യപ്രവര്‍ത്തക ദയാബായി സ്വയം സഹായ സംഘം അംഗങ്ങളുമായി സംവദിക്കും. 11ന് എറണാകുളം- അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ദയാബായി ഉദ്ഘാടനം ചെയ്യും.

- Advertisement -
Ad image

മികച്ച സംരംഭക പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘങ്ങളെയും സംരംഭകരേയും നിര്‍ധന കുടുംബങ്ങള്‍ക്കായി നിരവധി പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനീഷയെയും യോഗത്തില്‍ ആദരിക്കും.

സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആന്‍സില്‍ മൈപ്പാന്‍, എല്‍ എഫ് ആശുപത്രിയിലെ നേത്രരോഗവിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, സിസ്റ്റര്‍ അനീഷ എസ് ഡി, സഹൃദയ അഡ്മിനിസ്‌ട്രേറ്റര്‍ ആനീസ് ജോബ് എന്നിവര്‍ സംസാരിക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!