പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ കെ വൈ സി ശില്പശാല പരമ്പരക്ക് ഏപ്രില്‍ 30ന് തുടക്കം

Web Desk
1 Min Read

കൊച്ചി: എട്ടു വയസു വരെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ കെ വൈ സി ശില്‍പശാല പരമ്പര സംഘടിപ്പിക്കുന്നു. നോ യുവര്‍ ചൈല്‍ഡ് എന്നതിന്റെ ചുരുക്കപ്പേരാണ് കെ വൈ സി.

city exchange

ലോറം വെല്‍നസ് കെയര്‍, ലേണ്‍വെയര്‍ കിഡ്‌സ് എന്നീ സ്ഥാപനങ്ങളുടെ സി എസ് ആര്‍ ഡിവിഷനുകളുമായി സഹകരിച്ചാണ് ശില്‍പ്പശാല പരമ്പര ഒരുക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍.

പരമ്പരയിലെ ആദ്യ ശില്‍പ്പശാല ഏപ്രില്‍ 30ന് വൈകിട്ട് ആറു മുതല്‍ ഏഴര വരെ ഓണ്‍ലൈനായി നടക്കും. മെയ്, ജൂണ്‍ മാസങ്ങളില്‍ ഓണ്‍ലൈനായും നേരിട്ടും മൂന്ന് ശില്‍പ്പശാലകള്‍ കൂടി സംഘടിപ്പിക്കുമെന്ന് പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യന്‍ അറിയിച്ചു. പരമ്പരയിലെ ശില്‍പ്പശാലകളെല്ലാം സൗജന്യമാണ്.

- Advertisement -
Ad image

ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ പരിശീലന പരിപാടികളുണ്ടാകും. ഒപ്പം കൈപുസ്തകവും ലഭ്യമാക്കും. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിന് 9207070711 എന്ന നമ്പരില്‍ വിളിക്കുകയോ വാട്ട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്.

ലോറം വെല്‍നസ് കെയറിലെ സീനിയര്‍ ഒക്ക്യുപേഷണല്‍ തെറാപ്പിസ്റ്റ് ഡോ. കെ നരേഷ് ബാബു, സ്പീച്ച് തെറാപ്പിസ്റ്റ് വര്‍ഷ ശരത്, പീഡിയാട്രിക് ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ജിന്‍സി സൂസന്‍ മത്തായി എന്നിവര്‍ക്കൊപ്പം ലേണ്‍വെയര്‍ കിഡ്‌സ് സ്ഥാപകനും കുട്ടികളുടെ പരിശീലകനുമായ ജിജു തോമസും ഉള്‍പ്പെടുന്ന ടീമാണ് കെ വൈ സി ശില്‍പ്പശാലകള്‍ നയിക്കുകയെന്നു കെ വൈ സി കോര്‍ഡിനേറ്റര്‍ ബോണി ജോണ്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 81370 33177 എന്ന നമ്പറില്‍ പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യനെ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!