

ദോഹ: ഈദുല്‍ ഫിത്വറിന്റെ തിരക്കുകള്‍ പരിഗണിച്ച് ഓണ്‍ലൈന്‍ ചെക്കിന് നിര്‍വഹിച്ച് വിമാന യാത്രയുടെ മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തുന്നത് സുഗമമായ യാത്രയ്ക്ക് സഹായിക്കുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. മാത്രമല്ല ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ ഹെല്‍ത്ത് സ്റ്റാറ്റസ് പച്ചയാണെന്ന് ഉറപ്പുവരുത്തുകയും വേണം.

ഹമദിന്റെ സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്നും ബാഗ് ഡ്രോപ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ചെക്ക് ഇന്‍ ചെയ്ത് ബോര്‍ഡിംഗ് പാസുകളും ബാഗ് ടാഗുകളും പ്രിന്റ് ചെയ്തെടുക്കണമെന്നും ടാഗുകള്‍ ബാഗില്‍ പതിച്ച് അവ ബാഗ് ഡ്രോപുകളില്‍ വെക്കണമെന്നും ആവശ്യപ്പെട്ടു.

യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകള്‍ യാത്രക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
