ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ബസ് എ320 അപ്ഗ്രേഡുകള്‍ പൂര്‍ത്തിയാക്കി

Web Desk
1 Min Read

ദോഹ: എയര്‍ബസ് എ320 ശ്രേണിയില്‍ ആവശ്യമായ പുതുക്കലുകള്‍ പൂര്‍ത്തിയായതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. എയര്‍ബസ് തങ്ങളുടെ എ320 വിമാന ശ്രേണിയെ കുറിച്ച് നേരത്തെ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള വിമാനക്കമ്പനികള്‍ അപ്‌ഡേഷന്‍ ആരംഭിച്ചിരുന്നു.

city exchange

ലോകത്താകമാനം ആറായിരം വിമാനങ്ങളെ ബാധിക്കുന്ന തകരാറുകളാണ് എയര്‍ബസ് ചൂണ്ടിക്കാട്ടിയത്. ഒക്ടോബറില്‍ ജെറ്റ്ബ്ലൂ വിമാനത്തില്‍ കണ്ടെത്തിയ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.

ലോകത്തിലെ വ്യത്യസ്ത വിമാനക്കമ്പനികള്‍ സേവന പ്രവര്‍ത്തനങ്ങളില്‍ മാറ്റം പ്രഖ്യാപിച്ചിരുന്നു. എ്ന്നാല്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളുടെ പറക്കല്‍ സമയങ്ങളില്‍ വളരെ ചെറിയ രീതിയില്‍ മാത്രമാണ് മാറ്റം വരുത്തേണ്ടി വന്നത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ എപ്പോഴും സ്ഥാപനത്തിന്റെ ഏറ്റവും പ്രധാന പരിഗണനയാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!