
ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 10, 20, 30 പ്രമോഷന് ഡിസംബര്‍ ഒന്ന് മുതല്‍ തുടക്കം. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷന്‍ ആണ് സഫാരി 10, 20, 30 പ്രമോഷന്‍.

പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോത്പന്നങ്ങള്‍, കോസ്‌മെറ്റിക്സ്, ഹൗസ്‌ഹോള്‍ഡ്, റെഡിമെയ്ഡ്, ഫൂട്ട്‌വെയര്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ആക്‌സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും ഉള്‍പ്പെടെ ഒട്ടനവധി ഉത്പന്നങ്ങളാണ് 10, 20, 30 പ്രമോഷനിലൂടെ സഫാരി ഔട്ട്‌ലെറ്റുകളില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. മാത്രമല്ല, ഇത്തവണ 10, 20, 30, റിയാലിന്റെ ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ക്ക് പുറമെ 15 റിയാലിനും 25 റിയാലിനും ലഭിക്കുന്ന നിരവധി പ്രൊഡക്ടുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് സഫാരി ഈ പ്രമോഷന്‍ അവതരിപ്പിക്കുന്നത്.

ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ 30 റിയാല്‍, ബയാറ നട്‌സ് 300ഗ്രാമിന്റെ 2 എണ്ണത്തിന് പത്തു റിയാല്‍, സല്‍വ വാട്ടര്‍ 24 ബോട്ടിലിന് പത്തു റിയാല്‍, 1300 ഗ്രാം സാദിയ ചിക്കന്‍ പത്തു റിയാല്‍, പെര്‍സില്‍ ഡീപ്പ് ക്ലീന്‍ 2.5 ലിറ്ററിന് 25 റിയാല്‍, 2.5 കിലോ ടൈഡ് ഡിറ്റര്‍ജെന്റ് പൗഡര്‍ 2 എണ്ണത്തിന് 30 റിയാല്‍, സാന്‍ഡ്രോ ഗ്യാസ് ബര്‍ണര്‍ മുപ്പതു റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.
നാവില്‍ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകളുമായി സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത് വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. കൂടാതെ ചിക്കന്‍ ബിരിയാണി, ചിക്കന്‍ മജ്ബൂസ്, പിസ്സ തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഫ്രഷ് ഫുഡിലെ ഡെയിലി വിഭാഗത്തില്‍ റൗമി ചീസ്, ബട്ടര്‍ ബ്ലോക്ക്, അവാഫി പിസ്സ ചീസ്, സാദിയ മൊര്‍ത്തദല്ല, ഇറ്റാലിയന്‍ മിക്‌സ് പിക്കള്‍, പ്ലെയ്ന്‍ ചീസ്, ചെഡാര്‍ ചീസ്, ബീഫ് മോര്‍ട്ടഡെല്ലാ, തുടങ്ങിയവയും ഈ 10,20,30 പ്രമോഷനില്‍ ലഭ്യമാണ്.
കൂടാതെ ജ്യൂസുകള്‍, ഡ്രിങ്കിങ് വാട്ടര്‍, ചിക്കന്‍ പാര്‍ട്‌സ്, ചിക്കന്‍ നഗറ്റ്‌സ്, വിവിധ ഇനം ഐസ്‌ക്രീം, തുടങ്ങി പാലും പാലുത്പന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോത്പന്നങ്ങള്‍ 10, 20, 30 റിയാലിന് ഫ്രോസണ്‍ വിഭാഗത്തില്‍ ലഭ്യമാക്കുന്നുണ്ട്. ഗ്രോസറി വിഭാഗത്തില്‍ അനവധി സ്‌നാക്‌സുകളും മറ്റു ഭക്ഷ്യ ഉല്പന്നങ്ങളും ധാന്യങ്ങളും നിരത്തിയിട്ടുണ്ട്.
ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉത്പന്നങ്ങള്‍ക്കൊപ്പം കോസ്‌മെറ്റിക്‌സ് വിഭാഗത്തില്‍ എന്‍ചാന്‍ഡര്‍, ഡോവ്, സെബാ മെഡ്, പാന്റീന്‍, ലക്‌സ്, ഒലേ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉതപന്നങ്ങളും പെര്‍ഫ്യൂം, ബോഡി സ്‌പ്രേ, മേക്കപ്പ് സെറ്റ്‌സ്, പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. സ്റ്റേഷനറി വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്‌കൂള്‍ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ്. ഫേബര്‍ കാസില്‍, മേപ്പഡ് സ്‌കൂള്‍ കിറ്റ്, വിവിധയിനം സ്റ്റേഷനറി സെറ്റുകള്‍ തുടങ്ങിയവ കൂടാതെ ടോയ്‌സ് വിഭാഗത്തിലും സ്‌പോര്‍ട്‌സ് വിഭാഗത്തിലും 10, 20, 30 റിയാലില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷക്കും അപ്പുറമാണ്.
ഗാര്‍മെന്‍്‌സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്‌സ് വെയര്‍, ഫൂട്ട് വെയര്‍, ലേഡീസ് ബാഗ്‌സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് 10, 20, 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ് വിഭാഗത്തിലാകട്ടെ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ടോര്‍ച്ചുകള്‍, കാല്‍ക്കുലേറ്ററുകള്‍, ഹെഡ്‌സെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി ധാരാളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നിരത്തിക്കൊണ്ട് വമ്പിച്ച വിലകുറവോടു കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് ഈ 10, 20, 30 പ്രമോഷന്‍ ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്.

