ഏകദിന കരിയര്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കെ എം സി സി ഖത്തര്‍ പ്രഫഷണല്‍ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ എഐയുടെ സങ്കീര്‍ണ്ണതകളെയും അതിന്റെ രൂപാന്തരത്തിന്റെ സാധ്യതകളെയും കുറിച്ച് എഐ മേഖലയിലെ വിദഗ്ധന്‍ ഡോ. മുഹമ്മദ് ഷാക്കിര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.

city exchange

കൃത്രിമ ബുദ്ധിയുടെ അടിസ്ഥാന വശങ്ങള്‍, ദൈനംദിന ജീവിതത്തിലെ പ്രയോഗങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ധനവ്യവസ്ഥ എന്നിവയടക്കം വ്യവസായ മേഖലകളില്‍ എഐയുടെ പങ്ക് എന്നിവ വിശദീകരിച്ച അവതരണം ശ്രോതാക്കളെ ആകര്‍ഷിച്ചു.

തുമാമ കെ എം സി സി ഹാളില്‍ നടന്ന പരിപാടിയില്‍ പ്രൊഫഷണല്‍ ഫോറം ചെയര്‍മാന്‍ മാക് അടൂര്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു.

നവീനമായ ചിന്തകളും അനുകരണീയമായ പരിപാടികളിലൂടെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിന് ഖത്തര്‍ കെ എം സി സി പ്രഫഷണല്‍ ഫോറം പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിച്ച പരിപാടിയില്‍ കെ എം സി സി ഖത്തര്‍ ജറല്‍ സെക്രട്ടറി സലീം നാലകത്ത്, അഡൈ്വസറി ആക്ടിംഗ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍, സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ താഹിര്‍ താഹക്കുട്ടി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാസരിച്ചു,

- Advertisement -
Ad image

ജനറല്‍ കണ്‍വീനര്‍ ജൗഹര്‍ പുറക്കാട് സ്വാഗതവും പ്രൊഫഷണല്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗം സൈഫ് കക്കാട് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!