ഖത്തര്‍ ഫൗണ്ടേഷന്‍ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ ശൈഖ മോസ പങ്കെടുത്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസര്‍ പങ്കെടുത്തു.

city exchange

ഖത്തര്‍ ഫൗണ്ടേഷന്റെ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, വൈസ് ചെയര്‍പേഴ്സണും ഖത്തര്‍ ഫൗണ്ടേഷന്‍ സി ഇ ഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി, മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, സര്‍വകലാശാലാ പ്രസിഡന്റുമാര്‍, ഡീന്‍മാരും ഫാക്കല്‍റ്റി അംഗങ്ങളും 2024-ലെ ബിരുദധാരികളുടെ കുടുംബങ്ങളും പങ്കെടുത്തു.
40 ശതമാനം ഖത്തറികള്‍ ഉള്‍പ്പെടെ 77 രാജ്യങ്ങളിലെ വിദ്യാര്‍ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്. ഈ വര്‍ഷത്തെ ബിരുദധാരികളില്‍ 61 ശതമാനം വനിതകളായിരുന്നു. ഖത്തര്‍ ഫൗണ്ടേഷന്റെ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയില്‍ നിന്നും ഏഴ് അന്താരാഷ്ട്ര പങ്കാളി സര്‍വ്വകലാശാലകളില്‍ നിന്നുമാണ് ഇവര്‍ ബിരുദം നേടിയത്.

Share This Article
Leave a Comment
error: Content is protected !!