അതിശയക്കാഴ്ചകളുമായി ദുബൈ ഫ്യൂച്ചര്‍ മ്യൂസിയം

Web Desk
2 Min Read

ദുബൈ: മനുഷ്യ ബുദ്ധിയുടെയും സാങ്കേതിക മികവിന്റെയും ബലത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ലോകശ്രദ്ധ പടിച്ചുപറ്റി ദുബൈ വീണ്ടും രംഗത്ത്. ഇന്നാണ് ഭാവിയിലേക്കുള്ള കാഴ്ചകളും ആശയങ്ങളും പങ്കുവെക്കുന്ന ദുബൈ ഫ്യൂച്ചര്‍ മ്യൂസിയം എന്ന അത്ഭുതം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്.

city exchange

22.2.22 എന്ന തിയ്യതി പ്രത്യേകമായി ഓര്‍മിക്കപ്പെടുമെന്നതിനാലാണ് ഇന്ന് ഉദ്ഘാടനം നടക്കുന്നതെന്ന വിശേഷം കൂടിയുണ്ട്. കഴിഞ്ഞ വര്‍ഷം നാഷണല്‍ ജിയോഗ്രഫിക്ക് ചാനല്‍ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളില്‍ ഒന്നായി ഇതിനെ പരിഗണിച്ചിരുന്നു. ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കെട്ടിടം രാജ്യം ലോകത്തിന് സമര്‍പ്പിക്കുമെന്നാണ് ദുബൈ ഭരണാധികാരി ശൈഖ്് മുഹമ്മദ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്.

ഭാവിയിലേക്കുള്ള നൂതന ഗവേഷണങ്ങളും പുതിയ സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്ന വേറിട്ട കേന്ദ്രമാണ് ഫ്യൂച്ചര്‍ മ്യൂസിയം. ഒരേ സമയം നൂതന സാങ്കേതികതയും സര്‍ഗാത്മകമായ ആശയങ്ങളും അവതരിപ്പിക്കുന്ന ഇടമാണിത്. ശൈഖ് സാഇദ് റോഡില്‍ ദുബൈ ഫൈനാന്‍ഷ്യല്‍ ഡിസ്ട്രിക്കിലാണ് ഈ അതിമനോഹര കെട്ടിടമുള്ളത്. 30,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയും 77 മീറ്റര്‍ ഉയരവുമുള്ള കെട്ടിടത്തിന് ഏഴ് നിലകളുണ്ട്. തൂണുകളില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അറബി കലിഗ്രഫിയുള്ള ഇതിന്റെ 1,024 പാനലുകള്‍ നിര്‍മിച്ചത് റോബോട്ടുകളാണ്.
500 ദശലക്ഷം ദിര്‍ഹം ചെലവിട്ട് നിര്‍മിച്ച കെട്ടിടത്തില്‍ ലാബുകളും ക്ലാസ്മുറികളുമുണ്ടാകും.

- Advertisement -
Ad image

സന്ദര്‍ശകര്‍ക്ക് പുത്തന്‍ സാങ്കേതികവിദ്യകളെ മനസ്സിലാക്കാന്‍ കഴിയുന്ന പ്രദര്‍ശനങ്ങളുമുണ്ടാകും. ഫ്യൂച്ചര്‍ മ്യൂസിയത്തിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചുക ഴിഞ്ഞു. 145 ദിര്‍ഹമാണ് ടിക്കറ്റിന്റെ വില. ഭിന്നശേഷിക്കാര്‍ക്കും മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്. മ്യൂസിയം സന്ദര്‍ശനത്തിനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. www.motf.ae എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ലഭിക്കുക.

ആഴ്ചയില്‍ എല്ലാദിവസവും പ്രവേശനം അനുവദിക്കും. രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് സമയം. അതിനിടെ 22ന് നടക്കുന്ന ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബൈ മീഡിയ ഓഫിസ് പുറത്തുവിട്ട ഇതിന്റെ ഒരു പ്രമോഷണല്‍ വിഡിയോ ഏറെ വൈറലായിട്ടുണ്ട്. ഒരു പേടകം മ്യൂസിയത്തിലേക്ക് പ്രവേശിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ദിവസം മ്യൂസിയം തുറക്കുന്നതിനുള്ള ക്ഷണക്കത്തുമായി ബ്രിട്ടിഷ് ഇന്‍വെന്ററായ റിച്ചാര്‍ഡ് ബ്രൗണിങ്ങ് മ്യൂസിയത്തില്‍ നിന്നും പറന്നിറങ്ങുന്നതും ജനങ്ങളെ ക്ഷണിക്കുന്നതുമായ വീഡിയോയും പുറത്തിറങ്ങിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!