ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പുതിയ ഹെല്‍പ് ലൈന്‍ നമ്പര്‍ കൂടി ആരംഭിച്ചു

Web Desk
1 Min Read

ദോഹ: നിലവിലെ സാഹചര്യവും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പൊതുഅറിയിപ്പും പരിഗണിച്ച് ഖത്തറില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും ഖത്തര്‍ അധികാരികള്‍ പുറത്തിറക്കിയ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിപ്പില്‍ വ്യക്തമാക്കി.

city exchange

വീടിനുള്ളില്‍ തന്നെ കഴിയുക, അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുക, അത്യാവശ്യമായ സാഹചര്യങ്ങളില്‍ മാത്രമേ പുറത്തേക്ക് പോകാവൂ, ജനാലകള്‍, ബാല്‍ക്കണികള്‍, തുറന്ന സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കുക, പുതുക്കിയ വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ എംബസി നല്‍കി.

നിലവിലെ സാഹചര്യത്തെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറ്റൊരു ഹെല്‍പ്ലൈന്‍ കൂടി ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 00974 55647502, 00974 55362508. [email protected] എന്ന ഇ-മെയില്‍ വഴിയും ഖത്തറിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാവുന്നതാണ്.

ഖത്തര്‍ വ്യോമപരിധി അടച്ചതിനാല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി നടത്തുന്ന വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഖത്തര്‍ എയര്‍വെയ്‌സ് ഉള്‍പ്പെടെ മറ്റു വിമാന സര്‍വീസുകളും നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

- Advertisement -
Ad image

മാര്‍ച്ച് ആറിന് ഖത്തര്‍ സമയം രാവിലെ ഒന്‍പത് മുതല്‍ പുതുക്കിയ വിവരങ്ങള്‍ നല്‍കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. യാത്രക്കാര്‍ അവരുടെ യാത്ര പുനഃക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിമാന കമ്പനികളുടെ അപ്‌ഡേഷനുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!