
മനാമ: ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനത്തില്‍ റയ്യാന്‍ സ്റ്റഡി സെന്റര്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡണ്ട് സി എം അബ്ദു ലത്വീഫ് അധ്യക്ഷത വഹിച്ചു. അധ്യാപകന്‍ സാദിഖ് ബിന്‍ യഹ്യ സ്വാഗതതം പറഞ്ഞു. മദ്രസ്സ പ്രിന്‍സിപ്പല്‍ അബ്ദു ലത്വീഫ് ചാലിയം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കുട്ടികള്‍ക്കായി സംഘടിപ്പിച്ച കാലിഗ്രാഫി, ഡ്രോയിങ്ങ്, പ്രസംഗമത്സരം എന്നിവയില്‍ വിവിധ വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. ഹംസ അമേത്ത്, ഹനീഫ് പി പി, ഫഖ്റുദീന്‍ അലി അഹ്മദ്, ഷബീര്‍ ഉമ്മുല്‍ഹസ്സം എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വ്വഹിച്ചു. വസീം അഹ്മദ് അല്‍ ഹികമി, സ്വാലിഹ് അല്‍ ഹികമി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഫഖ്റുദ്ദീന്‍ അലി അഹ്മദ് നന്ദി പറഞ്ഞു.
