ദേശീയ വദനാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള സ്റ്റേറ്റ്, ഐ ഡി എ കോസ്റ്റല്‍ മലബാര്‍ ബ്രാഞ്ച്, റോട്ടറി ക്ലബ്ബ് ഓഫ് പയ്യന്നൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ഐ എസ് ഡി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ വദനാരോഗ്യ ദിനാചരണം വിപുലമായി സംഘടിപ്പിച്ചു.

city exchange

ഉദ്ഘാടന സമ്മേളനത്തില്‍ ഐ ഡി എ കോസ്റ്റല്‍ മലബാര്‍ മുന്‍ പ്രസിഡന്റും സ്‌കൂള്‍ മാനേജറുമായ ഡോ. അഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു. റോട്ടറി പയ്യന്നൂര്‍ പ്രസിഡന്റ് റോട്ടേറിയന്‍ ഡോ. സുധ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങ് ഐ ഡി എ ഹെഡ് ഓഫീസ് മുന്‍ ദേശീയ വൈസ് പ്രസിഡന്റും റോട്ടറി മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറുമായ റോട്ടേറിയന്‍ ഡോ. സന്തോഷ് ശ്രീധര്‍ മുഖ്യാതിഥിയായി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ റോട്ടറി പയ്യന്നൂര്‍ സെക്രട്ടറി റോട്ടേറിയന്‍ ബാബു പള്ളയില്‍ വദനാരോഗ്യ ബോധവത്ക്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഐ ഡി എ കോസ്റ്റല്‍ മലബാര്‍ മുന്‍ പ്രസിഡന്റ് ഡോ. രശ്മി ഹരിദാസ് കുട്ടികള്‍ക്കായി ദന്താരോഗ്യ ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഐ എസ് ഡി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍, റോട്ടറി പയ്യന്നൂര്‍ സര്‍വീസ് പ്രൊജക്ട് ചെയര്‍ റോട്ടേറിയന്‍ അഡ്വ. എം എം ആന്റോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു
ദിനാചരണത്തിന്റെ ഭാഗമായി ഡോ. രശ്മി ഹരിദാസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ടൂത്ത് ബ്രഷിംഗ് ഡെമോണ്‍സ്‌ട്രേഷനും മാസ്സ് ബ്രഷിംഗ് ക്യാമ്പയിനും നടന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ‘ഹെല്‍ത്തി ടീത്ത്’, ‘ബെസ്റ്റ് സ്‌മൈല്‍’ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

- Advertisement -
Ad image

ഡോ. ജെസ്‌ന, ഡോ. സുജ വിനോദ്, ഡോ. ജയശ്രീ, ഡോ. രതീഷ് പങ്കെടുത്തു. ഐ ഡി എ കോസ്റ്റല്‍ മലബാര്‍ സി ഡി എച്ച് കണ്‍വീനര്‍ ഡോ. അഖില്‍ എ ഭാസ്‌കര്‍ നന്ദി പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!