കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ബോംബാക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
0 Min Read

ദോഹ: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ബോംബാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.

city exchange

അക്രമം, ഭീകരവാദം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയോടുള്ള രാജ്യത്തിന്റെ ഉറച്ച നിലപാട് പ്രസ്താവനയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ്യങ്ങള്‍ എന്തുതന്നെയായാലും അവ അംഗീകരിക്കാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!