

ദോഹ: ഫിഫ ലോകകപ്പ് ഖത്തറിന് ശേഷം മ്യൂസിയങ്ങള്‍ പതിവ് സമയങ്ങളിലേക്ക് മാറി. ശനി മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് ഏഴു വരെയുമാണ് സമയം.

ലോകകപ്പ് സമയത്ത്, ഞായറാഴ്ച മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് മ്യൂസിയങ്ങള്‍ പ്രവര്‍ത്തിച്ചത്. നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം, ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം, മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് എന്നീ മ്യൂസിയങ്ങളിലാണ് സമയം പുനഃക്രമീകരിച്ചത്.

ഖത്തര്‍ മ്യൂസിയം (ക്യുഎം) ഗാലറികള്‍ ഉള്‍പ്പെടെയുള്ള മ്യൂസിയങ്ങളിലേക്കുള്ള പ്രവേശനം ഖത്തറിലെയും ജി സി സിയിലെയും താമസക്കാര്‍ക്കും 16 വയസോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികള്‍ക്കും ഒരു പാസ് ഹോള്‍ഡര്‍ക്കും സൗജന്യമാണ്. സാധാരണ ടിക്കറ്റിന് 100 റിയാലാണ് ചാര്‍ജ്. ഖത്തര്‍ മ്യൂസിയം വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.

