
ദോഹ: കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ (കുവാഖ്) സംഘടിപ്പിക്കുന്ന ‘ഓണവൈബ് 2026’ ഓണാഘോഷത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രമുഖ ചലച്ചിത്രതാരവും നര്‍ത്തകിയും കണ്ണൂര്‍ സ്വദേശിനിയുമായ ഷംന കാസിം പ്രകാശനം ചെയ്തു.

ദോഹയിലെ വെസ്റ്റിന്‍ ഹോട്ടല്‍ ലോബിയില്‍ നടന്ന ചടങ്ങില്‍ കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, വൈസ് പ്രസിഡന്റുമാരായ അബ്ദു പാപ്പിനിശ്ശേരി, മനോഹരന്‍ മയ്യില്‍, പ്രോഗ്രാം കണ്‍വീനര്‍ പ്രദീപ് ജി. നായര്‍ എന്നിവര്‍ പങ്കെടുത്തു.

2026 ഒക്ടോബര്‍ 9ന് നടക്കുന്ന ‘ഓണവൈബ് 2026’ ആഘോഷത്തില്‍ ഓണസദ്യ, കലാ- സാംസ്‌കാരിക പരിപാടികള്‍, ഗാന- നൃത്താവിഷ്‌കാരങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ വിനോദ- പരമ്പരാഗത മത്സരങ്ങള്‍ എന്നിവ ഒരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രവാസലോകത്ത് ഓണത്തിന്റെ സ്‌നേഹം, ഐക്യം, സൗഹൃദം, പങ്കുവെക്കല്‍ എന്നീ മൂല്യങ്ങള്‍ പുതുതലമുറയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവാഖ് ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കുന്നത്.
കുവാഖ് കുടുംബാംഗങ്ങളുടെയും ഖത്തറിലെ മലയാളി സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തോടെ ‘ഓണവൈബ് 2026’ ശ്രദ്ധേയമായ ഓണാഘോഷമായി മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

