
ദോഹ: പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂന്‍ഖ്വയിലെ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അക്രമം, ഭീകരവാദം, ക്രിമിനല്‍ പ്രവൃത്തികള്‍ എന്നിവയുടെ കാരണങ്ങളോ ലക്ഷ്യങ്ങളോ എന്തുതന്നെയായാലും അവയെ ഖത്തര്‍ ശക്തമായി നിരാകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നതിനെയും സാധാരണക്കാരെ ഭീതിയിലാഴ്ത്തുന്നതിനെയും ഖത്തര്‍ പൂര്‍ണമായി തള്ളിക്കളയുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പാകിസ്ഥാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

