ഖത്തറില്‍ കോവിഡ് കേസുകളില്‍ കുറവ്; 71കാരന്‍ മരിച്ചു

Web Desk
1 Min Read

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനകം ഖത്തറില്‍ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 3998 പേര്‍ക്കാണ് കോവിഡ് ബാധിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

city exchange

കോവിഡ് രോഗത്തെ തുടര്‍ന്ന് 71കാരന്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ 627 പേരാണ് മരിച്ചത്.

തിങ്കളാഴ്ച രോഗം ബാധിച്ചവരില്‍ 3481 പേര്‍ ഖത്തറിലുള്ളവരും 517 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിവരുമാണ്.

- Advertisement -
Ad image

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 41717 ആയി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2879 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനകം രോഗമുക്തരായിട്ടുണ്ട്. 24 മണിക്കൂറിനകം ഏഴു പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ 87 പേരാണ് നിലവില്‍ ഐ സി യുിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനകം 76 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെയായി 612 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!