വിനോദ സഞ്ചാര കേന്ദ്രമാകാന്‍ അല്‍ കരാന

Web Desk
1 Min Read

ദോഹ: അല്‍ കരാന ചതുപ്പ് പ്രദേശം പരിസ്ഥിതി വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതിയുമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ഖത്തര്‍ ടൂറിസവുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് മനോഹരമായ വിനോദസഞ്ചാര കേന്ദ്രം പ്രദാനം ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍ താനിയെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

city exchange

കടലാമകളുടെ സംരക്ഷിത മേഖലയായ ഫുവൈരിത് ബീച്ചില്‍ വംശനാശ ഭീഷണി നേരിടുന്ന കടലാമകളായ ഹോക്‌സ്ബില്‍ സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടത്തിയ ബോധവത്ക്കരണ പരിപാടിയുമായി ബന്ധപ്പെട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വൈവിധ്യമാര്‍ന്ന പക്ഷികളുടേയും മത്സ്യ ഇനങ്ങളുടേയും പ്രധാന ആവാസ കേന്ദ്രമായി മാറിയ അല്‍ കരാന ചതുപ്പുകള്‍ മന്ത്രാലയത്തിന്റെ പാരിസ്ഥിതിക പദ്ധതികളിലൊന്നാണ്. കൂട്ടമായെത്തുന്ന ദേശാടന പക്ഷികള്‍ക്ക് ശുദ്ധജലം ലഭ്യമാകുന്ന ഹരിത വിശ്രമ കേന്ദ്രമായും കരാന ചതുപ്പ് പ്രദേശം നിലനില്‍ക്കുന്നുണ്ട്.

- Advertisement -
Ad image

ജൈവവൈവിധ്യം ഉറപ്പാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുമായി 2022 ഫിഫ ലോകകപ്പ് ഖത്തറിന് മുമ്പ് പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിരവധി പരിസ്ഥിതി പദ്ധതികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സമുദ്ര പരിസ്ഥിതി, വന്യമൃഗങ്ങള്‍, പക്ഷികള്‍, സസ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ മേഖലകളിലുമുള്ള പദ്ധതികള്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!