

ദോഹ: ദോഹ ബാങ്ക് ഇക്കോ സ്കൂള്‍ പുരസ്ക്കാരത്തിന് ബിര്‍ള പബ്ലിക്ക് സ്കൂള്‍ ഇക്കോ ക്ലബ് അര്‍ഹമായി. സുസ്ഥിര ഹരിത വികസനത്തിനായി വര്‍ഷം മുഴുവന്‍ ബിര്‍ള സ്കൂള്‍ ഇക്കോ ക്ലബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്ക്കാരം.

ബിര്ളസ്ഫിയര് എന്ന പരിസ്ഥിതി ക്ലബ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനോടൊപ്പം പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളും നടത്തി. അടുക്കളത്തോട്ടത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളെ മനസ്സിലാക്കിക്കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കോ ക്ലബ് നിര്‍വഹിക്കുന്നത്.
