മോഡല്‍ യു എന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Web Desk
1 Min Read

ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അബൂഹമൂര്‍ ബ്രാഞ്ചിലെ വിദ്യാര്‍ഥികള്‍ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ഖത്തറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ത്രിദിന ജോര്‍ജ്ജ്ടൗണ്‍ മോഡല്‍ യു എന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

city exchange

ഇയാന്‍ അലക്‌സാണ്ടര്‍, ആന്‍ മേരി തോമസ്, ഫലഖുല്‍ താഹിറ, ലൈഹ സഫീര്‍, ശമ നയീം, ഹെബ മസൂദ് എന്നീ വിദ്യാര്‍ഥികളാണ് മോഡല്‍ യു എന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. വിദ്യാര്‍ഥികള്‍ വിവിധ കമ്മിറ്റികളിലായി വ്യത്യസ്ത ആഗോള വിഷയങ്ങളില്‍ സംവദിച്ചു. സുഡാനിലെ ജനാധിപത്യം, വികസ്വര രാജ്യങ്ങളിലെ അഴിമതി, ബഹിരാകാശ ടൂറിസം, സംഘര്‍ഷ മേഖലകളിലെ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലായിരുന്നു സംവാദം.

വിദ്യാര്‍ഥികളുടെ പങ്കാളിത്തം മന്മഥന്‍ മമ്പള്ളി കോര്‍ഡിനേറ്റ് ചെയ്തു. സെനിയ അസീം, പങ്കജ് രാജ് കുമാര്‍ എന്നീ അധ്യാപകര്‍ വിദ്യാര്‍ഥികളോടൊപ്പമുണ്ടായിരുന്നു.
എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഹനീഫ് വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!