കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം 2020 സമര്‍പ്പിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: കനല്‍ ഖത്തറിന്റെ പ്രതിഭാ പുരസ്‌ക്കാരം 2020 അന്തരിച്ച പ്രശസ്ത ജനപ്രിയ നാടന്‍പാട്ട് കലാകാരന്‍ പി എസ് ബാനര്‍ജിക്കു വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ജയപ്രഭാ ബാനര്‍ജി ഏറ്റുവാങ്ങി. കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരവും 33333 രൂപ പുരസ്‌കാര തുകയും പ്രശസ്തി ഫലകവും സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് കൈമാറിയത്.

city exchange

കേരള നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. മനു സി പുളിക്കല്‍, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഡോ. പ്രതീഷ് ജി പണിക്കര്‍, കനല്‍ ഖത്തര്‍ സ്ഥാപക പ്രസിഡന്റ് എസ് പ്രദീപ് കുമാര്‍, സ്ഥാപക ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ കെ പി, സ്ഥാപകാഗം പി രാജന്‍, കനല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിജീഷ് വിജയന്‍, ഉണ്ണികൃഷ്ണന്‍, ബാനര്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!