ഇന്‍കാസ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് തുടക്കമായി

Web Desk
2 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2022 മുന്‍ എം എല്‍ എ കെ എം ഷാജി ഉദ്ഘാടനം ചെയ്തു. ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഡോം ഖത്തര്‍ പ്രസിഡന്റ് മഷ്ഹൂദ് തിരുത്തിയാട്, സാമൂഹ്യ പ്രവര്‍ത്തകന്‍ റഊഫ് കൊണ്ടോട്ടി, കെ എം സി സി പ്രസിഡന്റ് സാം ബഷീര്‍, ഗ്രീന്‍ പ്രിന്റ്് എം ഡി സോളി, ട്രിയോണ്‍ എന്‍ജിനീറിങ് എം ഡി ജീസ് ഇടുക്കി, ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല, മറ്റ് ഇന്‍കാസ്- ഒ ഐ സി സി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു

city exchange

വകറയിലെ ബീറ്റാ ഡൈനാമിക് സ്‌കൂളില്‍ നടന്ന ആവേശകരമായ വോളിബോള്‍ മത്സരത്തോടെ തുടക്കം കുറിച്ച ഫെസ്റ്റില്‍ വിവിധ വേദികളിലായി വടംവലി, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ എന്നീ ഗെയിമുകള്‍ അരങ്ങേറി.

ഷുഹൈബ് സ്മാരക ട്രോഫിക്കായുള്ള എട്ട് ജില്ലാ ടീമുകള്‍ പങ്കെടുത്ത വോളിബോള്‍ മത്സരത്തിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ കോഴിക്കോട് ജില്ല ടീം മലപ്പുറം ജില്ല ടീമിനെയും ഇടുക്കി ജില്ല ടീം കണ്ണൂര്‍ ജില്ല ടീമിനേയും പരാജയപ്പെടുത്തി ഫൈനലിലേക്ക് യോഗ്യത നേടി. കരുത്തരായ രണ്ട് ടീമുകള്‍ ഏറ്റുമുട്ടിയ ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ ഇടുക്കിയെ പരാജയപ്പെടുത്തി കോഴിക്കോട് ജേതാക്കളായി.

- Advertisement -
Ad image

അബുഹമൂറിലെ കേംബ്രിഡ്ജ് സ്‌കൂളില്‍ നടന്ന ഇന്‍കാസ് സ്ഥാപക നേതാവായിരുന്ന കെ സി വര്‍ഗീസ് സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരങ്ങളും ആവേശം നിറഞ്ഞതായിരുന്നു. അത്യന്തം ആവേശവും ആകാംക്ഷയും നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ എറണാകുളം ജില്ല ടീം കരുത്തരായ പത്തനംതിട്ട ജില്ല ടീമിനെ കീഴടക്കി ചാമ്പ്യന്മാരായി.

ശരത്‌ലാല്‍- കൃപേഷ് സ്മാരക ട്രോഫിക്കു വേണ്ടിയുള്ള ക്രിക്കറ്റിന്റെ പ്രാഥമിക- സെമി ഫൈനല്‍ മല്‍സരങ്ങള്‍ തുമാമയിലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നു. മലപ്പുറവും തൃശൂരും തമ്മിലുള്ള ഫൈനല്‍ മത്സരം ഞായറാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ നടക്കും. ഐ എസ് സി പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് ചടങ്ങ് ഉദ്ഘാടനം പെയ്യും.

സി കെ മേനോന്‍ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബാള്‍ മത്സരങ്ങള്‍ അബുഹമൂറിലെ കേംബ്രിഡ്ജ് സ്‌കൂളില്‍ 25ന് കാലത്തു ഏഴു മണിക്ക് ആരംഭിക്കും. വൈകുന്നേരം ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ സെമി, ഫൈനല്‍ മത്സരങ്ങളും അരങ്ങേറും. ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ എ, ബി, സി, ഡി, ഡബിള്‍സ് ഓപ്പണ്‍, സിംഗിള്‍സ് ഓപ്പണ്‍ എന്നീ ക്യാറ്റഗറിയിലായി ഖത്തറിലെ 150ഓളം പ്രഗല്‍ഭ കളിക്കാര്‍ കൊമ്പുകോര്‍ത്ത മത്സരങ്ങളാണ് അബുഹമൂറിലെ ഫലസ്തീന്‍ സ്‌കൂളിലെ കോര്‍ട്ടില്‍ നടന്നത്.

ഖത്തര്‍ സ്‌പോര്‍ട്‌സ് ദിനത്തില്‍ നടക്കേണ്ടിയിരുന്ന സ്‌പോര്‍ട്‌സ് മീറ്റ് കോവിഡ് നിയന്ത്രണങ്ങളാല്‍ അധികൃതക്കാരുടെ നിര്‍ദേശ പ്രകാരം മാറ്റിവെച്ചതായിരുന്നു.
25ന് നടക്കേണ്ടിയിരുന്ന ഖത്തറിലെ പ്രഗല്‍ഭ മ്യൂസിക്ക് ബാന്‍ഡ് അണിയിച്ചൊരുക്കുന്ന സംഗീതനിശയോട് കൂടിയ സമാപന പരിപാടികള്‍ പാസേജ് ടു ഇന്ത്യയെ തുടര്‍ന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

Share This Article
Leave a Comment
error: Content is protected !!