

ദോഹ: ഖത്തറില് ഫെബ്രുവരി ഒന്നിന് 1236 പേര്ക്ക് പുതുതായി കോവിഡ് ബാധിച്ചപ്പോള് രണ്ടു പേര് മരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറില് 647 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഖത്തറിലുള്ളവരില് 971 പേര്ക്കും വിദേശങ്ങളില് നിന്നും ഖത്തറിലേക്ക് യാത്ര ചെയ്തെത്തിയവരില് 265 പേര്ക്കുമാണ് കോവിഡ് ബാധിച്ചത്. ഇതോടെ ഖത്തറിലാകെ 340,383 പേര്ക്ക് കോവിഡ് ബാധിച്ചു. ഇതില് 318792 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനകം 3023 പേരാണ് രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനകം അഞ്ച് പേരെയാണ് തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചത്. ഇതോടെ 70 പേരാണ് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലുള്ളത്. 24 മണിക്കൂറിനകം 16 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയില് ചികിത്സയിലുള്ളവരുടെ എണ്ണം 172 ആയി.

