വെനസ്‌ഡെ ഫിയസ്റ്റ അരങ്ങേറി

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഇന്ത്യന്‍ കലകളേയും സംസ്‌ക്കാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ചകളില്‍ സംഘടിപ്പിക്കുന്ന വെനെസ്ഡെ ഫിയസ്റ്റയുടെ ഭാഗമായി വിക്രം സൂരിയും നമിത റാവുവും അവതരിപ്പിച്ച നൃത്യ സൗരഭ അരങ്ങേറി.

city exchange

ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബാഗിലു അതിഥികളെ സ്വാഗതം ചെയ്തു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഐ സി സി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവി സുമ മഹേഷ് ഗൗഡ പരിപാടികള്‍ ഏകോപിപ്പിച്ചു.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രസിദ്ധ ഗായകരായ ശിവപ്രിയ സുരേഷ്, മൈഥിലി ഷേണായി, ലാസിം സിദ്ദിഖ്, ഹംന സിദ്ദിഖ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കളായ കര്‍ണാടക സംഘത്തിന്റെ പ്രസിഡന്റ് മഹേഷ് ഗൗഡ, മഹാരാഷ്ട്ര മണ്ഡല്‍ പ്രസിഡന്റ് രാകേഷ് വാഗ് എന്നിവരെ ആദരിച്ചു. ഗാര്‍ഗി വൈദ്യ നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!