കേരള ബിസിനസ് ഫോറം ബിസിനസ് മീറ്റ് മാര്‍ച്ച് രണ്ടിന്

Web Desk
0 Min Read

ദോഹ: കേരള ബിസിനസ് ഫോറത്തിന്റെ ബിസിനസ് മീറ്റ് എക്‌സ്‌പ്ലോര്‍ ദി അണ്‍എക്‌സ്‌പ്ലോര്‍ഡ് മാര്‍ച്ച് രണ്ടിന് വൈകിട്ട് ആറു മുതല്‍ ഒന്‍പത് വരെ വെസ്റ്റിന്‍ ദോഹ ഹോട്ടലില്‍ നടക്കും. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായിരിക്കും.

city exchange

കെനിയന്‍ അംബാസഡര്‍ വാഷിംഗ്ടണ്‍ എ ഒലൂ, റുവാന്‍ഡിയന്‍ അംബാസഡര്‍ ഫ്രാങ്കോയിസ് എന്‍കുലികിയിംഫുറ, തന്‍സാനിയന്‍ അംബാസഡര്‍ ഡോ. മഹാതി ജുമാ മാലിം എന്നിവര്‍ പാനലിസ്റ്റുകളായിരിക്കും.കെ പി എം ജി ഖത്തര്‍ ഓഡിറ്റ് ഹെഡും പാര്‍ട്ണറുമായ ഗോപാല്‍ ബാലസുബ്രഹ്മണ്യം മോഡറേറ്ററായിരിക്കും.

കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പങ്കെടുക്കാന്‍ അവസരമുണ്ടാവുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!