
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ.ടി.കെ ഹംസയുടെ ഒരു അഭിമുഖം ഇന്നെലെ കണ്ടു. ഏത് മതത്തിലെ സ്ത്രീകളെയും മുസ്ലിംകള്‍ക്ക് വിവാഹം കഴിക്കാം എന്നാണ് അദ്ദേഹം പറയുന്നത്. ഇതില്‍ അത്ഭുതമൊന്നുമില്ല. വിവാഹം തന്നെ കഴിക്കാതെ ആര്‍ക്കും ആരുടെ കൂടെയും ജീവിക്കാന്‍ കഴിയുന്ന ‘സ്വര്‍ഗ്ഗലോകം’ സൃഷ്ടിക്കലാണല്ലോ കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യം. പക്ഷെ, മുസ്ലികളുടെ പരിശുദ്ധ ഖുര്‍ആന്‍ എന്തിനുവേണ്ടിയാണ് ഇദ്ദേഹം ദുരുപയോഗം ചെയ്യുന്നത്..?
ഖുര്‍ആന്‍ ഇങ്ങനെ വളച്ചൊടിക്കാന്‍ തുടങ്ങിയാല്‍ എന്തിനും ഏതിനും തെളിവ് ഖുര്‍ആനില്‍ കിട്ടും.
യേശുക്രിസ്തു വധിക്കപ്പെട്ടുവെന്നതിന് ഖുര്‍ആനില്‍ തെളിവുണ്ടെന്ന് പറയുന്ന ക്രൈസ്തവ വാദം ശരിയാണോ ഹംസാക്കാ..?
മീര്‍സാഗുലാം അഹ്‌മദ് ഖാദിയാനി പ്രവാചകന്‍ ആണെന്നതിന് ഖുര്‍ആനില്‍ തെളിവുണ്ടെന്ന് പറയുന്ന ഖാദിയാനി വാദം ശരിയാണോ ഹംസാക്കാ..?
മഹാന്മാരുടെ പേരില്‍ നേര്‍ച്ചയാക്കല്‍ ശിര്‍ക്കാണെന്ന് ഖുര്‍ആനില്‍ ഉണ്ടെന്ന് പറയുന്ന വഹാബിവാദം ശരിയാണോ ഹംസാക്കാ..?
1985-ലെ ശരീഅത്ത് വിവാദകാലത്ത് ശരീഅത്ത് വിരുദ്ധരോടൊപ്പം നിലയുറപ്പിച്ച താങ്കള്‍ ഇത്ര നിലവാരം തഴുമെന്ന് വിചാരിച്ചില്ല. താങ്കള്‍ ഇരിക്കുന്ന പോസ്റ്റ് വഖ്ഫ് സ്വത്തുക്കളുടെ നേതൃസ്ഥാനത്താണ്. ഇങ്ങനെയാണെങ്കില്‍ വഖ്ഫില്‍ താങ്കള്‍ എന്തൊക്കെ തിരിമറികളാണ് നടത്തുക.?!
പണ്ട് താങ്കള്‍ ഇത്തിരി പള്ളിദര്‍സില്‍ ഓതിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. നമ്മള്‍ ഒരു നാട്ടുകാര്‍ ആണല്ലോ. ആഖിബത്ത് (ജീവിതാവസാനം) മോശമാകുന്ന ഈ പ്രവണതയില്‍ നിന്ന് ഖേദിച്ചു മടങ്ങാന്‍ ഇനിയും സമയമുണ്ട്. തിരുത്തിയാല്‍ താങ്കള്‍ക്ക് നല്ലത്. ഇല്ലെങ്കില്‍ താങ്കളുടെ ഫത്വ കൊണ്ട് ഇസ്ലാമിന് ഒന്നും സംഭവിക്കില്ല.


അമ്പലക്കടവ് ഫൈസിയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ്
