

തിരുവനന്തപുരം: ഇന്ദ്രന്‍സും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന ‘ശുഭദിനം’ പൂര്‍ത്തിയായി. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം. ജനശ്രദ്ധനേടിയ മാച്ച് ബോക്‌സ്, തി.മി.രം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ശിവറാം മണി.

ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരമാര്‍ഗ്ഗമെന്ന നിലയ്ക്കാണ് സാധാരണക്കാരനായ ചെറുപ്പക്കാരന്‍ സിഥിന്‍ ഒരു പോംവഴി തിരഞ്ഞെടുത്തത്. സമയത്തില്‍ വലിയ വിശ്വാസമുള്ള സിഥിന്‍ അത് നടപ്പാക്കാന്‍ ഒരു ശുഭദിനവും ശുഭ മുഹൂര്‍ത്തവും കണ്ടെത്തുന്നു. പൂര്‍ണ്ണമായും ശുഭദിനത്തില്‍ വിശ്വാസമര്‍പ്പിച്ച് അയാള്‍ ആ സാഹസത്തിനിറങ്ങുന്നു. അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന സന്ദര്‍ഭങ്ങളാണ് തുടര്‍ന്നുണ്ടാകുന്നത്. അതൊരിക്കലും അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തില്‍ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്റെ വൈവിധ്യ പരിണിത ഫലങ്ങളുമെല്ലാം നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം .

ഗിരീഷ് നെയ്യാര്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, ജയകൃഷ്ണന്‍, രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍, മാലാ പാര്‍വ്വതി, അരുന്ധതി നായര്‍, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായര്‍, അരുണ്‍കുമാര്‍, നെബീഷ് ബെന്‍സന്‍ എന്നിവരഭിനയിക്കുന്നു.
ബാനര്‍- നെയ്യാര്‍ ഫിലിംസ്, എഡിറ്റിംഗ്, സംവിധാനം- ശിവറാം മണി, നിര്‍മ്മാണം- ഗിരീഷ് നെയ്യാര്‍, രചന- വി എസ് അരുണ്‍കുമാര്‍, ഛായാഗ്രഹണം- സുനില്‍പ്രേം എല്‍ എസ്, പ്രോജക്ട് ഡിസൈനര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നാസിം റാണി, ഗാനരചന- ഗിരീഷ് നെയ്യാര്‍, സംഗീതം- അര്‍ജുന്‍ രാജ്കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജീവ് കുടപ്പനക്കുന്ന്, കല- ദീപു മുകുന്ദപുരം, ചമയം- മുരുകന്‍ കുണ്ടറ, കോസ്റ്റ്യുംസ്- അജയ് എല്‍ കൃഷ്ണ, സൗണ്ട് മിക്‌സിംഗ്- അനൂപ് തിലക്, സൗണ്ട് ഡിസൈന്‍- രാധാകൃഷ്ണന്‍ എസ്, ഡിസൈന്‍സ്- ജോണി ഫ്രെയിംസ്, സ്റ്റില്‍സ്- മൃതുല്‍ വിശ്വനാഥ്, വിന്‍സിലോപ്പസ്, ധനില്‍കൃഷ്ണ, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

