Community
വിവരക്കേടെ നിന്റെ പേരോ, ജന്‍ഡര്‍ന്യൂട്ടര്‍ യൂണിഫോം:ഡോ.ജെ.ജെ. പളളത്ത്
കോഴിക്കോട്:
ജന്‍ഡര്‍ന്യൂട്ടര്‍ യൂണിഫോം: സ്‌ത്രൈസണതയിലേക്ക് പൗരുഷം ഒളിച്ചു കടത്താനുളള തന്ത്രം.
മാനവശാസ്ത്രത്തില്‍ (ആന്തോപ്പോളജിയില്‍) എം.എന്‍. ശ്രീനിവാസന്‍ എന്ന വിഖ്യാത മാനവശാസ്ത്രജ്ഞന്റെ ‘സംകൃതീകരണം’ (Sanskritization) തത്വം അനുസരിച്ച്
‘ഒരു ശ്രേണീബദ്ധ സമൂഹത്തില്‍ ഏറ്റവും താഴത്തെ ശ്രേണിയില്‍ പെട്ടവര്‍ ഏറ്റവും മുകളില്‍ എത്താന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.’ ഈ തത്വത്തെ അല്പം കൂടിപരിഷ്‌ക്കരിച്ച ഉപതത്വമണ്, താഴെക്കിടയിലുളളവര്‍, ഒറ്റയടിക്കല്ല, പടിപടിയായാണ്, മുകളിലേക്ക് എത്താന്‍ നോക്കുക. ഉദാഹരണത്തിന്, ശൂദ്രന്‍, ആദ്യം വൈശ്യന്‍ ആവാനും, വൈശ്യന്‍, ക്ഷത്രിയന്‍ ആവാനും, ക്ഷത്രിയന്‍, ബ്രാഹ്‌മണന്‍ ആവാനും നോക്കുന്നു.
ഈ പ്രക്രിയ ഇന്നത്തെ എല്ലാ ശ്രേണീബദ്ധ സമൂഹത്തിലും നടന്നുകൊണ്ടേയിരിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കിടയിലും രാഷ്ട്രീയ പാര്‍ട്ടികളിലും മതസംഘടനകളിലും എല്ലാം.
വൈവിധ്യം (multiplicity) പ്രകൃതി ദത്തമാണ്. എന്നാല്‍, വൈവിധ്യങ്ങള്‍ക്ക്, ഏറ്റക്കുറവുകല്പിച്ചത്
മനുഷ്യസമൂഹമാണ്. ഇങ്ങനെയൊരു, പ്രകൃതിദത്ത വൈവിധ്യമാണ്, അണ്‍-പെണ്‍ ധ്വന്ദം (bipolarity). അതിന് ഏറ്റക്കുറച്ചില്‍ കല്പിച്ച്, വൈരുധ്യം (contradiction) ആക്കിയത് ഇന്നത്തെ പുരുഷമേധാവിത്വ സമൂഹമാണ്. ഇത്തരം വൈരുദ്ധ്യാന്മക ധ്വന്ദങ്ങളില്‍ നേരത്തെ കണ്ട, എം. എന്‍. ശ്രീനിവാസന്റെ തത്വമനുസരിച്ച് കീഴാളന്‍, മേലാളന്‍ ആവാന്‍ ശ്രമിച്ചിരിക്കും. ഇതനുസരിച്ച്, നമ്മുടെ പുരുഷമേധാവിത്വ സമൂഹത്തില്‍ സ്രൈണതയുടെ ഒരു പൗരുഷോവോല്‍ക്കരണ പ്രക്രിയ നടക്കുന്നുണ്ട്. അത് ഏറ്റവും പ്രകടമാവുന്നത് വസ്ത്രത്തിലാണ്.
ഇത്തരത്തിലുളള മറ്റൊരു ധ്വന്ദമാണ് കറുപ്പ് – വെളുപ്പ്. നമ്മേ കീഴടക്കി ഭരിച്ചവര്‍ വെള്ളതൊലിനിറം ഉളളവരായിരുന്നതിനാല്‍, ഇരുണ്ട നിറമുളളവര്‍ വെളുക്കാന്‍ ശ്രമിക്കുന്നു. എന്തിനേറെ, ‘തമസോ മാ ജ്യോതിര്‍ ഗമയ’ എന്നൊരു ആന്മിയതക്ക് തന്നെ രൂപം കൊടുത്തുകളഞ്ഞു.
ജന്‍ഡര്‍ന്യൂട്ടര്‍ യൂണിഫോമില്‍ സംഭവിക്കുന്നതും ഇതാണ്. പെണ്ണുങ്ങള്‍ ആണുങ്ങളായിക്കൊണ്ടിരിക്കുന്നു. ടൈറ്റ്പാന്‍ും ബനിയനും ഇട്ട് പെണ്‍കുട്ടി കള്‍ ആണുങ്ങെളപ്പോലെ നടക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. അതേതാണ്ട് അവരുടെ സ്ഥിരവസ്ത്രമായി മാറിക്കഴിഞ്ഞു. നേരെ തിരിച്ച്, ആണ്‍കുട്ടികള്‍, പെണ്‍വേഷമിടുന്നത് വളരെ ദുര്‍ല്ലഭമായേ സംഭവിക്കാറുളളു. ഒരുപക്ഷേ, ആണ്‍കുട്ടികള്‍ ക്ക് സ്ഥിരമായൊരു പെണ്‍വസ്ത്രം അസാദ്ധ്യവുമാണ്.
ആലപ്പുഴ ജില്ല വിഭാവനം ചെയ്യുന്ന ജന്‍ഡര്‍ന്യൂട്ടര്‍ യൂണിഫോം ആണ്‍കുട്ടികളുടെ ഇറുകിയ ത്രീഫോര്‍ത്ത് പാന്റെ് പെണ്‍കുട്ടികള്‍ക്കും ഉറപ്പാക്കുകയെന്നതാണ്. അതായത്, കീഴാള’യായ പെണ്‍കുട്ടി ‘മേലാള’നായ ആണ്‍കുട്ടിയുടെ വേഷം ധരിച്ച് മേലാളനാവുമെന്ന എം.എന്‍. ശ്രീനിവസന്റെ തത്വത്തിന്റെ പച്ചയായ സാധുകരണം.
ചാനല്‍ ചര്‍ച്ചയില്‍, പെണ്‍ുട്ടികള്‍ക്ക് ടൈറ്റ് പാന്റെ് തന്നെ നിഷ്‌ക്കര്‍ഷിക്കുന്നത് കേട്ടു. പെണ്‍കുട്ടികള്‍ക്ക് ഇരുന്ന് മൂത്രമൊഴിക്കാന്‍ ടൈറ്റ് പാന്റൊണ് പോലും ഉത്തമം.
ഇതിലൊക്കെ, എന്തൊ പന്തികേട് തോന്നിയിട്ടാവാം , മനോരമ സംഘടിപ്പിച്ച ജന്‍ഡര്‍ന്യൂട്ടര്‍ യൂണിഫോം ചര്‍ച്ചയില്‍ ആരോ, ആഴ്ചയില്‍ ഒരിക്കല്‍ ആണ്‍കുട്ടികള്‍ക്ക് പാവാട നിര്‍ദ്ദേശിച്ചത്. ‘വിവരക്കേടെ നിന്റെ പേരോ, ജന്‍ഡര്‍ന്യൂട്ടര്‍ യൂണിഫോം’? എന്ന് ചോദിക്കാന്‍ തോന്നുന്നു.
സ്ത്രീപുരുഷ അവസരസമത്വവും പരസ്പരബഹുമാനവും മതാധികാരികളും മാതാപിതാക്കളും നിരൂപിച്ചാല്‍, നിഷ്പ്രയാസം സാധിക്കും. ആദ്യം ഇവരെ മാധ്യമങ്ങള്‍ ഉപയോഗിച്ച് ബോധവല്‍ക്കരിക്കുക മാത്രമാണ് പോംവഴി.
സമൂഹ മാധ്യമത്തിലെ കുറിപ്പ്… കടപ്പാട്