

ദോഹ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ എം സി സി ഖത്തര്‍ ഉപദേശക സമിതി അംഗം സഫാരി സൈനുല്‍ ആബിദീന് കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. തുമാമയിലെ കെ എം സി സി ആസ്ഥാനത്ത് നടന്ന പരിപാടി പൊതുജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി.

നാലരപ്പതിറ്റാണ്ടായി കെ എം സി സി ഖത്തറിന്റെ വിവിധ നേതൃ നിരയിലെ തന്റെ പഴയ കാല സഹപ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ സ്‌നേഹോഷ്മളമായ സ്വീകരണം ഏറ്റവും മികച്ചതും ഹൃദയ ഹാരിയുമാണെന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.


കെ എം സി സി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. സ്വീകരണ സംഗമം ഉപദേശക സമിതി ചെയര്‍മാന്‍ എം പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. എസ് എ എം ബഷീര്‍, എ പി അബ്ദുറഹിമാന്‍, റഹീം പി കെ എന്നിവര്‍ ആശംസ നേര്‍ന്നു.
കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മറ്റി, ഉപദേശക സമിതി, ജില്ലാ കമ്മറ്റികളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, സൗത്ത് സോണ്‍, തിരുവനന്തപുരം, അല്‍ഖോര്‍ ഏരിയ, കൂത്തുപറമ്പ് മണ്ഡലം, മയ്യത്ത് പരിപാലന കമ്മറ്റി, സ്‌പോര്‍ട്‌സ് വിംഗ്, സോഷ്യല്‍ ഗാര്‍ഡ്, വനിതാ വിംഗ് എന്നീ കമ്മറ്റികളെ പ്രതിനിധീകരിച്ച് ആദരങ്ങള്‍ കൈമാറി. നേതാക്കളായ പി വി മുഹമ്മദ് മൗലവി, അടിയോട്ടില്‍ അഹമദ്, സി വി ഖാലിദ്, മുഹമ്മദലി ഹാജി, സകരിയ മാണിയൂര്‍, ജാഫര്‍ തയ്യില്‍, അഫ്‌സല്‍ വടകര തുടങ്ങിയവര്‍ സംബന്ധിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറര്‍ പി എസ് എം ഹുസൈന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അന്‍വര്‍ ബാബു, ടി ടി കെ ബഷീര്‍, ആദം കുഞ്ഞി, അബൂബക്കര്‍ പുതുക്കുടി, സിദ്ധീഖ് വാഴക്കാട്, അഷ്റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ താഹക്കുട്ടി, വി ടി എം സാദിഖ്, സല്‍മാന്‍ എളയടം, സമീര്‍ മുഹമ്മദ്, ഫൈസല്‍ കേളോത്ത് നേതൃത്വം നല്‍കി. ഉപദേശക സമിതി അംഗങ്ങള്‍, വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍, സബ് കമ്മിറ്റികള്‍ എന്നിവയുടെ ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു.

