യു കെ എഫ് സി- ലണ്ടന്‍ എഫ് സി മത്സരം ഇന്ന് വൈകിട്ട്

Web Desk
2 Min Read

ദോഹ: ഖത്തറിലെ ആദ്യത്തെ മലയാളി ഫുട്ബോള്‍ ക്ലബ്ബായ യു കെ എഫ് സിയുടെ നാല്പത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി നടക്കുന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് സൗഹൃദ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഖത്തര്‍ ഇന്ത്യന്‍ എഫ് സിയും യു കെയില്‍ നിന്ന് വന്ന ലണ്ടന്‍ എഫ് സിയും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. കളിയുടെ ഏഴാമത്തെ മിനിറ്റില്‍ ലണ്ടന്‍ എഫ് സിയുടെ 14-ാം നമ്പര്‍ താരം മുക്താറിന്റെ മനോഹരമായ ഒരു ഷോട്ട് ഗോള്‍കീപ്പര്‍ ഷൈജല്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയെങ്കിലും തൊട്ടടുത്ത നിമിഷത്തില്‍ ഖലീസിനു ലഭിച്ച ബോള്‍ നല്ലൊരു പ്ലേസിങ്‌ലൂടെ ഗോളാക്കുകയിരുന്നു.

city exchange

പിന്നീട് ഉണര്‍ന്നു കളിച്ച ഖത്തര്‍ ഇന്ത്യന്‍ എഫ് സിയുടെ നൗഷാദിന്റെ അസിസ്റ്റിലൂടെ സനുവിന് കിട്ടിയ ബോള്‍ എതിര്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ദുര്‍ബലമായ അടി അനായാസം ഗോള്‍കീപ്പര്‍ കയ്യിലൊതുക്കുകയായിരുന്നു. തുടര്‍ന്ന് ഖത്തര്‍ ഇന്ത്യന്‍ ടീമിന്റെ ജരീഷ് നല്‍കിയ നല്ലൊരു ബോള്‍ അര്‍മാന്‍ പോസ്റ്റിലടിച്ചെങ്കിലും ലണ്ടന്‍ എഫ് സി ഗോള്‍കീപ്പര്‍ ഇനാം നല്ലൊരു ഡൈവിങ്ങിലൂടെ സേവ് ചെയ്തു.

പ്രായത്തെ വെല്ലുന്ന കളികള്‍ രണ്ടു ടീമുകളും തുടരുന്നതിനിടയില്‍ 24-ാം നിമിഷത്തില്‍ ഖത്തര്‍ ഇന്ത്യന്‍ എഫ് സിക്ക് അനുകൂലമായി പെനാല്‍റ്റി ഏരിയക്ക് പുറത്തു ലഭിച്ച ഒരു ഫൗള്‍ മനോഹരമായ ഒരു ഫ്രീകിക്കിലൂടെ അര്‍മാന്‍ ഗോളാക്കുകയായിരുന്നു.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഇരു ടീമുകളും നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അടിക്കാന്‍ പറ്റിയിരുന്നില്ല. കളിയുടെ നാല്പത്തിരണ്ടാം മിനിറ്റില്‍ ലണ്ടന്‍ എഫ് സിയുടെ ഒരു മിസ് പാസ് കുഞ്ചു പിടിച്ചെടുത്തു നല്‍കിയ ബോള്‍ അര്‍മാന്‍ നല്ലൊരു ഷോട്ടിലൂടെ ഗോള്‍ ആക്കുകയായിരുന്നു. ഒരു ഗോളിന് പിന്നിലായ ലണ്ടന്‍ എഫ് സിയുടെ മുന്നേറ്റമായിരുന്നു പിന്നീട് കണ്ടത്. മധ്യനിരയില്‍ കളിച്ച സക്കീര്‍ മുന്നേറ്റ നിരക്ക് പന്ത് എത്തിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പെനാല്‍റ്റി ഏരിയക്ക് തൊട്ടു പുറത്തു നിന്ന് ലഭിച്ച ഫൗള്‍ കിക്ക് ജമാല്‍ അവിശ്വനീയ ഒരു ഷോട്ടില്‍ ഗോളാക്കുകയായിരുന്നു. ഇരു ടീമുകളൂം ഒരു വിജയത്തിനായി പൊരുതുന്നതിനിടയില്‍ ലക്ഷ്യം തെറ്റി നിന്നിരുന്ന ഗോള്‍ കീപ്പറെ കബളിപ്പിച്ചു ലണ്ടന്‍ എഫ് സിയുടെ മധ്യ നിരയില്‍ പ്രായത്തെ വെല്ലുന്ന രീതിയില്‍ കളിച്ചു കൊണ്ടിരുന്ന സക്കീര്‍ പോസ്റ്റില്‍ ബോള്‍ എത്തിക്കുകയായിരുന്നു.

- Advertisement -
Ad image

ഖത്തര്‍ ഇന്ത്യന്‍ എഫ് സി പരാജയപ്പെട്ടു എന്ന് കരുതി നില്‍ക്കുമ്പോഴാണ് കളിയുടെ അവസാന നിമിഷത്തില്‍ ലഭിച്ച ഒരു കോര്‍ണര്‍ കിക്ക് ഹാന്‍സണ്‍ മനോഹരമായ ഒരു ഹെഡ്ഡെറിലോടെ ഗോളാക്കിയതോടെ ഇരു ടീമുകളും മൂന്നു വീതം ഗോളടിച്ചു മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ യു കെ എഫ് സിയാണ് ലണ്ടന്‍ എഫ് സിയുടെ എതിരാളി. മുന്‍ സന്തോഷ് ട്രോഫി താരം അജിത് നയിക്കുന്ന യു കെ എഫ് സി ടീമില്‍ മുന്‍ ജൂനിയര്‍ ഇന്ത്യന്‍ താരവും ഖത്തര്‍ ദേശീയ ടീമിലെ തഹ്സീന്റെ പിതാവുമായ ജംഷി, മുന്‍ പൊലീസ് താരം ഷഫീഖ്, നൗഷാദ് എറണാകുളം മുന്‍ ഖത്തര്‍ എക്സ്പാട്രിയേറ്റ് ഇന്ത്യന്‍ ടീം അംഗങ്ങളായ നിസ്താര്‍ പട്ടേല്‍, ജെ എന്‍ ബി എന്നറിയപ്പെടുന്ന ബഷീര്‍, സലാം എന്നിവര്‍ക്കു പുറമെ എം ഇ എസ സ്‌കൂള്‍ അധ്യാപകന്‍ അക്ബര്‍ തുടങ്ങിയവരും അണിനിരക്കുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!