
ദോഹ: ഖത്തറില്‍ കൊടുംവേനലിന്റെ അവസാന ഘട്ടത്തിന് തുടക്കമാകുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 11ന് അല്‍-നത്ര നക്ഷത്രം ഉദിക്കുന്നതോടെയാണ് 13 ദിവസം നീളുന്ന വേനല്‍ച്ചൂടിന്റെ അവസാന ഘട്ടം ആരംഭിക്കുന്നത്.

ഈ കാലയളവിലും ഖത്തറില്‍ ചൂടും ഈര്‍പ്പവും തുടരും. പ്രധാനമായും വടക്കന്‍ ദിശയില്‍ നിന്നുള്ള കാറ്റിനാണ് സാധ്യത.

ഈ ഘട്ടത്തിന്റെ മധ്യത്തോടെ സുഹൈല്‍ നക്ഷത്രം ദൃശ്യമാകുന്നതോടെ കാലാവസ്ഥയില്‍ നേരിയ ആശ്വാസം അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
