ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം: ഐ സി എഫ് ജനസഭ സംഘടിപ്പിക്കും

Web Desk
1 Min Read

മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ജനസഭ സംഘടിപ്പിക്കും. ‘യംഗ് ഇന്ത്യ: സ്‌ട്രോങ്ങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ സല്‍മാബാദ് സുന്നി സെന്ററില്‍ സംഘടിപ്പിടിക്കുന്ന ജനസഭ അഗസ്ത് 14 വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും.

city exchange

ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ. എം സി അബ്ദുല്‍ കരീം പ്രമേയ പ്രഭാഷണം നടത്തും. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

ഇത് സംബന്ധമായി ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. കെ സി സൈനുദ്ധീന്‍ സഖാഫി, ശമീര്‍ പന്നൂര്‍, അബ്ദുല്‍ ഹകീം സഖാഫി, റഫീക്ക് ലത്വീഫി വരവൂര്‍, സി എച്ച് അശ്‌റഫ്, ഫൈസല്‍ ചെറുവണ്ണൂര്‍, ശംസുദ്ധീന്‍ സുഹ്‌രി സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!