ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാളിന് ഐ സി ബി എഫ് യാത്രയയപ്പ് നല്‍കി

Web Desk
3 Min Read

ദോഹ: ഖത്തറിലെ സേവന കാലാവധി പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ സി ബി എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഡോ. ഈഷ് സിംഗാളിന് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ഊഷ്മളമായ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റി അപെക്‌സ് ബോഡി പ്രതിനിധികള്‍, ഐ സി ബി എഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഭാരവാഹികള്‍, ഇന്ത്യന്‍ സമൂഹത്തിലെ മറ്റ് പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

city exchange

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗത്തില്‍ ഡോ. സിംഗാളുമൊത്തുള്ള പ്രവര്‍ത്തന പരിചയം അനുസ്മരിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ സമൂഹത്തെ സഹായിക്കാനുള്ള അദ്ദേഹത്തിന്റെ എളിമയെയും സന്നദ്ധതയെയും പ്രശംസിക്കുകയും ചെയ്തു. ‘അദ്ദേഹത്തിന്റെ സജീവമായ ഇടപെടലുകളും നൂതനമായ ആശയങ്ങളും പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ സഹായിച്ചു. ഇത് ഇന്ത്യന്‍ സമൂഹത്തിലെ കൂടുതല്‍ ആളുകളിലേക്ക് ഐ സി ബി എഫിന്റെ സേവനങ്ങള്‍ എത്തിക്കാന്‍ വഴിയൊരുക്കി,’ ഷാനവാസ് ബാവ പറഞ്ഞു.

കമ്മ്യൂണിറ്റിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ഡോ. ഈഷ് സിംഗാളിന്റെ കരുതലും ഉടനടിയുള്ള പ്രതികരണങ്ങളും കൃത്യമായ ഫോളോ-അപ്പുകളും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും എഡ്യൂക്കേഷന്‍ ആന്റ് കള്‍ച്ചര്‍ വിഭാഗം മേധാവിയുമായ ഹരീഷ് പാണ്ഡെ, ഡോ. ഈഷ് സിംഗാളുമൊത്തുള്ള തന്റെ ദീര്‍ഘകാല സൗഹൃദം അനുസ്മരിക്കുകയും ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഖത്തറിലെ 27 മാസത്തെ സേവനകാലയളവില്‍ ഡോ. ഈഷ് സിംഗാള്‍ നല്‍കിയ സംഭാവനകളെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും ചാര്‍ജ് ഡി അഫയേഴ്‌സുമായ സന്ദീപ് കുമാര്‍ അഭിനന്ദിച്ചു. സമീപകാലത്തുണ്ടായ പ്രാദേശിക പ്രതിസന്ധി ഘട്ടങ്ങളിലും റാസ് ലഫാന്‍ അപകടസമയത്തും സമൂഹത്തിലെ അംഗങ്ങളിലേക്ക് നേരിട്ടെത്തി ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ പ്രത്യേകം അനുസ്മരിച്ചു.

‘പ്രശ്‌നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ചിന്താഗതിയും കഴിവും കരുത്തായിരുന്നു,’ സന്ദീപ് കുമാര്‍ പറഞ്ഞു. ഖത്തറിന് ഡോ. ഈഷ് സിംഗാളിന്റെ സാന്നിധ്യം നഷ്ടമാകുമെന്നും അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വിജയങ്ങള്‍ ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡികളുടെയും ഐ സി ബി എഫുമായി സഹകരിക്കുന്ന സംഘടനകളുടെയും പ്രതിനിധികള്‍ ഡോ. സിംഗാളിന് പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കി ആദരിച്ചു.

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചതിന് ഐ സി ബി എഫ്, മറ്റ് അപെക്‌സ് ബോഡികള്‍, അനുബന്ധ സംഘടനകള്‍, ഇന്ത്യന്‍ സമൂഹം എന്നിവരോട് ഡോ. ഈഷ് സിംഗാള്‍ മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി. ഖത്തറിലെ തന്റെ സേവനകാലം ഏറെ ആസ്വദിച്ചതായും തന്റെ കഴിവിന്റെ പരമാവധി ഇന്ത്യന്‍ സമൂഹത്തെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സേവനകാലത്തുടനീളം തനിക്ക് നല്‍കിയ വലിയ പിന്തുണയ്ക്ക് ഇന്ത്യന്‍ എംബസിയിലെ സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ ബി പി സി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, ഐ സി ബി എഫ് ഉപദേശക സമിതി ചെയര്‍മാന്‍ കെ എസ് പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ വി ബോബന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി പരിപാടിയുടെ അവതാരകനായിരുന്നു. ഡോ. സിംഗാളിന്റെ മാനുഷികമായ സമീപനത്തെയും ഇന്ത്യന്‍ സമൂഹത്തിനിടയില്‍ അദ്ദേഹം നേടിയ ജനപ്രീതിയെയും അദ്ദേഹം എടുത്തുപറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രപതി, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭാ സ്പീക്കര്‍ എന്നിവരില്‍ നിന്ന് ലഭിച്ച ബഹുമതികള്‍ ഉള്‍പ്പെടെയുള്ള ഡോ. സിംഗാളിന്റെ ഔദ്യോഗിക നേട്ടങ്ങളും ഷെട്ടി അനുസ്മരിച്ചു. എംബസിയിലെ ലേബര്‍ സെക്ഷന്‍ മേധാവി രവി രാതി അതിഥിയായി ചടങ്ങില്‍ പങ്കെടുത്തു.

ഐ സി ബി എഫ് മുന്‍ പ്രസിഡന്റുമാരായ പി എന്‍ ബാബുരാജന്‍, അബ്ദുല്‍ ഖാദര്‍, അപെക്‌സ് ബോഡി ഭാരവാഹികള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, അനുബന്ധ സംഘടനകളുടെ നേതാക്കള്‍, കമ്മ്യൂണിറ്റി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. ഐ സി ബി എഫ് സെക്രട്ടറി ജാഫര്‍ തയ്യില്‍ നന്ദി രേഖപ്പെടുത്തി.

ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, ഇര്‍ഫാന്‍ അന്‍സാരി, നീലാംബരി സുശാന്ത്, അമര്‍ വീര്‍ സിംഗ്, ഖാജ നിസാമുദ്ദീന്‍, ശങ്കര്‍ ഗൗഡ് എന്നിവരും ഉപദേശക സമിതി അംഗങ്ങളായ ജാവേദ് അഹമ്മദ്, നാസിയ സിയാവുദ്ദീന്‍ എന്നിവരും ചേര്‍ന്ന് പരിപാടി ഏകോപിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!