
ദോഹ: ഐ സി എഫ് ദോഹ റീജിയൻ സ്റ്റുഡന്റ്സ് ഫെസ്റ്റ് ഇന്ന് അല്‍സദ്ദ് സ്വാദ് റെസ്റ്റോറന്റില്‍ നടക്കും. ഇന്ന് ജുമുഅക്ക് ശേഷം തുടങ്ങുന്ന പരിപാടിയില്‍ നൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കും. പ്രസംഗം, മാപ്പിളപ്പാട്ട്, സംഘഗാനം, ഖുര്‍ആന്‍ പാരായണം, ആക്ഷന്‍ സോങ്, ക്വിസ് എന്നിവയാണ് പ്രധാന മത്സര ഇനങ്ങള്‍. പരിപാടിയുടെ വിജയത്തിന് സഈദലി സഖാഫി ചെയര്‍മാനും സുബൈര്‍ നിസാമി കണ്‍വീനറും സയ്യിദ് സിദ്ധീഖ് സഖാഫി അല്‍ ഹാദി ഫിനാന്‍സ് സമിതി ചെയര്‍മാനും യഅഖൂബ് സഖാഫി ഫിനാന്‍സ് കണ്‍വീനറുമായി മദ്രസ മാനേജ്‌മെന്റ്, രക്ഷിതാക്കള്‍, ഐ സി എഫ്, ആര്‍ എസ് സി ഭാരവാഹികള്‍ എന്നിവരടങ്ങുന്ന വിപുലമായ സ്വാഗതസംഗം നിലവില്‍ വന്നു.

പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, സിറാജ് ചൊവ്വ, അബ്ദുല്‍ അസീസ് സഖാഫി പാലോളി, കെ ബി അബ്ദുല്ല ഹാജി, ഫഖ്റുദീന്‍, നൗഷാദ് അതിരുമട എന്നിവര്‍ ഉപദേശകസമിതി, ഇസ്മാഈല്‍ ബുഖാരി (പ്രോഗ്രാം സമിതി ചെയര്‍മാന്‍), ഹാരിസ് മൂടാടി (പ്രോഗ്രാം സമിതി കണ്‍വീനര്‍), ഹുസൈന്‍ കൈപ്പമംഗലം (ഗസ്റ്റ് റിലേഷന്‍ഷിപ് ചെയര്‍മാന്‍), ഉബൈദ് പേരാമ്പ്ര (ഗസ്റ്റ് റിലേഷന്‍ഷിപ് കണ്‍വീനര്‍), സുഹൈല്‍ ആര്‍ കെ (റിഫ്രഷ്മെന്റ് ആന്റ് സെക്യൂരിറ്റി ചെയര്‍മാന്‍), റഫീഖ് പൊന്നാനി (കണ്‍വീനര്‍), ഷകീര്‍ ബുഖാരി (ജഡ്ജ്‌മെന്റ് സമിതി ചെയര്‍മാന്‍), മുസമ്മില്‍ പേരാമ്പ്ര (കണ്‍വീനര്‍), ഇസ്മാഈല്‍ ചേരാപുരം, മുഹ്സിന്‍ (ഐ ടി), അബ്ദുല്‍ മജീദ് മുക്കം, അബ്ദുല്‍ സലാം കാളാവ് (സ്റ്റേജ് ആന്‍ഡ് സൗണ്ട്), റനീബ് അബൂബക്കര്‍, റമീസ് തളിക്കുളം (പബ്ലിസിറ്റി) എന്നിവരാണ് സ്വാഗതസംഘം സമിതി ഭാരവാഹികള്‍. ഉദ്ഘാടന സമാപന ചടങ്ങുകളില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
