
ദോഹ: ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പുതിയ നേതൃത്വം റോയല്‍ ഓര്‍ക്കിഡ് റെസ്റ്റോറന്റില്‍ നടന്ന യോഗത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അശ്റഫ് പി എ നാസര്‍ (പ്രസിഡന്റ്), മൊയ്തീന്‍ ഷാ പി വി (ജനറല്‍ സെക്രട്ടറി), ജിന്‍സ് ജോസ് (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. ചീഫ് പാട്രണായി മുഹമ്മദ് റുബീഷ്, അഡൈ്വസറി ചെയര്‍മാനായി ബാവ അച്ചാരത്ത്, വൈസ് പ്രസിഡന്റുമാരായി അബ്ദുല്‍ നിസാര്‍, കൃഷ്ണചന്ദ്രന്‍ പടിക്കല്‍, ഷാജി എ വി, മുജീബ് അത്താണിക്കല്‍, സെക്രട്ടറിമാരായി ജമീര്‍ കെ കെ, പ്രദീപ് ഷണ്‍മുഖന്‍, ഡോ. ആര്യ കൃഷ്ണന്‍, മുഹമ്മദ് അഷ്‌കര്‍, സൈനുബാബു കെ, റാഫി, മാഷിക് മുസ്തഫ, ഉണ്ണീന്‍കുട്ടി വി, ഷിഹാബ്, ജോയിന്റ് ട്രഷറര്‍ ഷൗക്കത്ത്, സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളായി അബ്ദുല്‍ മജീദ് സി എ (സെക്രട്ടറി), അശ്റഫ് ഉസ്മാന്‍, രാഗേഷ് മഠത്തില്‍ എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു.

അശ്റഫ് പി എ നാസര്‍, മൊയ്തീന്‍ ഷാ പി വി, മുഹമ്മദ് റുബീഷ്, അബ്ദുല്‍ മജീദ് സി എ, അഷ്റഫ് ഉസ്മാന്‍, രാഗേഷ് മഠത്തില്‍, ഹഫീസ് മുഹമ്മദ്, വിനോദ്കുമാര്‍, ഷമീര്‍ പട്ടാമ്പി, മുജീബ് അത്താണിക്കല്‍, ഷാജി എ വി, നിസാര്‍ അത്താടിയില്‍, മാനു സി പി, ജിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.
