

ദോഹ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ഖത്തറില്‍ എത്തിയ നിസാര്‍ തളങ്കരയ്ക്ക് കെ എം സി സി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘കാസര്‍കോടന്‍ പൊലിമ’ കുടുംബ സംഗമത്തില്‍ മുഖ്യാഥിതി പങ്കെടുക്കാനാണ് അദ്ദേഹം ഖത്തറില്‍ എത്തിയത്.

ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം സ്‌നേഹാദരം കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല പൊന്നാട അണിയിച്ചു. ഡോ. അബ്ദു സമദ്, സംസ്ഥാന ഉപദേശക സമിതി ആക്ടിങ് ചെയര്‍മാന്‍ സാം ബഷീര്‍, സംസ്ഥാന നേതാക്കളായ ആദം കുഞ്ഞി, ഷമീര്‍ പട്ടാമ്പി, താഹിര്‍ കൊയ്യോട്, ജില്ലാ ട്രഷറര്‍ സിദീഖ് മണിയന്‍പാറ, സംസ്ഥാന മുസ്ലിം ലീഗ് കൗണ്‍സിലര്‍ സാദിഖ് പാക്യാര, സീനിയര്‍ നേതാക്കളായ കെ എസ് മുഹമ്മദ് കുഞ്ഞി, എം ടി പി മുഹമ്മദ് കുഞ്ഞി, എം വി ബഷീര്‍, ജില്ലാ നേതാക്കളായ നാസര്‍ കൈതക്കാട്, മുഹമ്മദ് കെബി ബായാര്‍, ഷാനിഫ് പൈക്ക, സഗീര്‍ ഇരിയ, അലി ചേരൂര്‍, സാദിഖ് കെ സി, മൊയ്ദു ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
