പാസേജ് ടു ഇന്ത്യ സാംസ്‌ക്കാരിക മാമാങ്കം സമാപിച്ചു

Web Desk
1 Min Read

ദോഹ: ത്രിദിന സാംസ്‌ക്കാരിക മാമാങ്കം പാസേജ് ടു ഇന്ത്യ സമാപിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ എംബസി, ഖത്തര്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പാസേജ് ടു ഇന്ത്യ സംഘടിപ്പിച്ചത്.

city exchange

സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരം, പാരമ്പര്യം, നാനാത്വത്തില്‍ ഏകത്വം എന്നിവ ആഘോഷിക്കുന്നതിനാണ് ഐ സി സി പരിപാടി സംഘടിപ്പിച്ചത്. ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വര്‍ഷത്തെ ആഘോഷം കൂടിയായിരുന്നു പാസേജ് ടു ഇന്ത്യ.

മൂന്നു ദിവസം പരിപാടിയില്‍ പങ്കെടുത്ത് സാംസ്‌കാരിക പ്രകടനങ്ങള്‍, ഇന്ത്യന്‍ പാചകരീതികള്‍, ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍, മറ്റ് വസ്തുക്കളും സ്റ്റാളുകളും ആസ്വദിച്ച പ്രേക്ഷകര്‍ക്ക് ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ നന്ദി പറഞ്ഞു.

ഇത്തരം പരിപാടികളുടെ പ്രാധാന്യത്തെ കുറിച്ച് ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ സംസാച്ചു. ഫസ്റ്റ് സെക്രട്ടറിമാരായ സച്ചിന്‍ ദിനകര്‍ ശങ്ക്പാല്‍, ഡോ. വൈഭവ് തണ്ടാലെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image

പ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ വിലാസ് നായകിന്റെ ലൈവ് സ്‌കെച്ച് ഉള്‍പ്പെടെ നിരവധി സാംസ്‌കാരിക പ്രകടനങ്ങള്‍ പരിപാടിയില്‍ അരങ്ങേറി. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡോഗ് ഷോയും പ്രദര്‍ശിപ്പിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഖവാലി ഗായകരുടെ തത്സമയ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

ഐ സി സി സെക്രട്ടറി ഏ്രബ്രഹാം ജോസഫ് നന്ദി രേഖപ്പെടുത്തി. ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!