Connect with us

Featured

നെയ്മറുടെ കണങ്കാല്‍ ശസ്ത്രക്രിയ വിജയകരം; കളിക്കാനിറങ്ങുന്നതെപ്പോഴെന്നതില്‍ അനിശ്ചിതത്വം

Published

on


ദോഹ: ഖത്തറിലെ ആശുപത്രിയില്‍ കണങ്കാലിന് ശസ്ത്രക്രിയ വിജയകരമായി നടത്തിയെങ്കിലും ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മറിന് എപ്പോള്‍ കളിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും ഉറപ്പില്ലെന്ന് പാരീസ് സെന്റ് ജെര്‍മെയ്ന്‍ മെഡിക്കല്‍ മേധാവി പറഞ്ഞു.

ശസ്ത്രക്രിയയ്ക്കു ശേഷം നാല് മാസം കഴിഞ്ഞാല്‍ കളിക്കാനാവുമെന്നായിരുന്നു വെള്ളിയാഴ്ചയിലെ ശസ്ത്രക്രിയക്കു മുമ്പ് ഫ്രഞ്ച് ക്ലബ് പറഞ്ഞിരുന്നു. നെയ്മര്‍ ജൂനിയറിന് ശനിയാഴ്ച നടന്ന ഓപ്പറേഷന്‍ വിജയകരമായിരുന്നുവെന്ന് പി എസ് ജിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഹക്കീം ചലാബിയെ ഉദ്ധരിച്ച് എ എഫ്പി റിപ്പോര്‍ട്ട് ചെയ്തു. നെയ്മര്‍ ഇപ്പോള്‍ സന്തോഷവാനാണെന്നും ഓപ്പറേഷന് ശേഷം വേദന അനുഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അസ്പിറ്ററില്‍ രണ്ട് ദിവസമെങ്കിലും നെയ്മര്‍ ചെലവഴിക്കേണ്ടി വരുമെന്നും വിശ്രമത്തിന് ശേഷം പി എസ് ജി ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും ചലാബി പറഞ്ഞു.
പിന്നീടാണ് എപ്പോള്‍ കളിക്കാനിറങ്ങാനാവുമെന്ന കാര്യം തീരുമാനിക്കുക. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ക്ലബ്ബിന്റെ മെഡിക്കല്‍ സ്റ്റാഫ് സര്‍ജന്മാരുമായി കൂടിയാലോചിക്കുമെന്നും അറിയിച്ചു.

കഴിഞ്ഞ മാസം ലീഗ് 1 മത്സരത്തിലാണ് നെയ്മറിന് കണങ്കാലിന് പരുക്കേറ്റത്. 2018ലും ഇതേ കണങ്കാലിന് പരിക്കേറ്റിരുന്നു.

2017-ല്‍ 222 മില്യണ്‍ യൂറോ (264 മില്യണ്‍ ഡോളര്‍) എന്ന ലോക റെക്കോര്‍ഡിന് നെയ്മറിനെ പി എസ് ജി ഒപ്പിട്ടതു മുതല്‍ ഫിറ്റ്‌നസ് സ്ഥിരം ആശങ്കയാണ്. പി എസ് ജിയുടെ 228 ലീഗ് 1 മത്സരങ്ങളില്‍ 112 എണ്ണം മാത്രമാണ് അദ്ദേഹം കളിച്ചത്.


error: Content is protected !!