ഖത്തര്‍ പ്രവാസി ഷമിന ഹിഷാമിന് ഡി സി ബുക്‌സ് നോവല്‍ പുരസ്‌ക്കാരം

Web Desk
1 Min Read

കോട്ടയം: നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി സി ബുക്സ് സംഘടിപ്പിച്ച ഡി സി ബുക്സ് നോവല്‍ അവാര്‍ഡിന്റെ പ്രോത്സാഹന സമ്മാനം ഖത്തര്‍ പ്രവാസി വനിതയ്ക്ക്. കവയത്രിയും പുസ്തക നിരൂപകയുമായ ഷമിന ഹിഷാമിന്റെ ഊദ് എന്ന നോവലിനാണ് പ്രോത്സാഹന സമ്മാനം ലഭിച്ചത്. ഷമിന ഹിഷാമിനോടൊപ്പം നിവേദിത മാനാഴിയുടെ അവ്യക്ത പ്രകൃതി, വിനീഷ് കെ എന്നിന്റെ നിഴല്‍പോര് എന്നീ രചനകളും പ്രോത്സാഹന സമ്മാനത്തിന് അര്‍ഹമായി. ഒന്നാം സമ്മാനം ആര്‍ക്കുമില്ലെന്ന് ഫലം പ്രഖ്യാപിച്ച പി കെ രാജശേഖരന്‍ അറിയിച്ചു. വി ജെ ജയിംസ്, പി കെ രാജശേഖരന്‍, അരവിന്ദാക്ഷ മേനോന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.

city exchange

ഡി സി ബുക്സ് നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ കൃതി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അവാര്‍ഡ് കമ്മറ്റിയുടെ അഭിപ്രായം. എങ്കിലും ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത കൃതികള്‍ പ്രോത്സാഹനാര്‍ഥം പ്രസിദ്ധീകരിക്കുന്നത് ഉചിതമായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതുപ്രകാരം ഡി സി ബുക്സ് സംഘടിപ്പിച്ച നോവല്‍ മത്സരത്തിലൂടെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഈ മൂന്ന് കൃതികളും ഡി സി ബുക്സ് പ്രസിദ്ധീകരിക്കും.

വര്‍ഷങ്ങളായി നടത്തിവരുന്ന ഡി സി ബുക്സിന്റെ നോവല്‍ മത്സരം മലയാള നോവലിന് പ്രതിഭാശാലികളായ പുതിയ നോവലിസ്റ്റുകളെ സമ്മാനിക്കുക എന്ന ചരിത്രപരവും സാഹിതീയവുമായ ധര്‍മ്മമാണ് നിറവേറ്റി വരുന്നതെന്ന് ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് പി കെ രാജശേഖരന്‍ പറഞ്ഞു.

- Advertisement -
Ad image

ജെ സി ബി പുരസ്‌കാരത്തിന്റെ അന്തിമപട്ടികയിലിടം നേടിയ വി ജെ ജെയിംസ്, സുസ്മേഷ് ചന്ത്രോത്ത്, വിനോയ് തോമസ്, സോണിയ റഫീക്, കെ വി മണികണ്ഠന്‍, ഷബിത, അനില്‍ ദേവസി, കിംഗ് ജോണ്‍സ് ഡി സി നോവല്‍ പുരസ്‌കാരത്തിലൂടെയും ചുരുക്കപ്പട്ടികയിലൂടെയും മലയാള നോവല്‍ സാഹിത്യലോകത്തേക്ക് പ്രവേശിച്ചവരാണ്. സാഹിത്യലോകത്തിലേക്ക് രംഗപ്രവേശം ചെയ്യാന്‍ കാത്തിരിക്കുന്ന എഴുത്തുകാര്‍ക്ക് വഴിതുറക്കുന്ന ഏറ്റവും മികച്ച സാഹിത്യ പുരസ്‌കാരമാണിത്.

Share This Article
Leave a Comment
error: Content is protected !!